കോതമംഗലം പള്ളിത്തര്‍ക്കം: സര്‍ക്കാരിന്റെ പുനപ്പരിശോധനാ ഹരജി ഇന്ന് ഹൈക്കോടതിയില്‍

കലക്ടര്‍ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം.

Update: 2020-01-27 02:30 GMT

കൊച്ചി: കോതമംഗലം ചെറിയപള്ളി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കലക്ടര്‍ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം. ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ ആരൊക്കെയെന്ന് വ്യക്തത വരാതെ പള്ളിയിലുള്ള വിശ്വാസികളെ നീക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

കുര്‍ബാന അര്‍പ്പിക്കാന്‍ അനുമതിയുള്ള വികാരി ആരെന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും ഹരജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പള്ളി കലക്ടര്‍ ഏറ്റെടുത്ത് കൈമാറാത്തതിനെതിരേ ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി, പുനപ്പരിശോധന ഹര്‍ജി തീര്‍പ്പാക്കിയശേഷമാവും പരിഗണിക്കുക. 

Tags:    

Similar News