കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ റിമാന്‍ഡ് നവംബര്‍ നാലുവരെ നീട്ടി

ഷാജുവിന്റെ ആദ്യഭാര്യയായിരുന്ന സിലിയെ കൊലപ്പെടുത്തിയ കേസില്‍ ആറുദിവസത്തെ പോലിസ് കസ്റ്റഡി അവസാനിച്ചതോടെയാണ് ജോളിയെ കോടതിയില്‍ ഹാജരാക്കിയത്.

Update: 2019-10-26 12:01 GMT

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുടെ റിമാന്‍ഡ് കാലാവധി നവംബര്‍ നാലുവരെ കോടതി നീട്ടി. ഷാജുവിന്റെ ആദ്യഭാര്യയായിരുന്ന സിലിയെ കൊലപ്പെടുത്തിയ കേസില്‍ ആറുദിവസത്തെ പോലിസ് കസ്റ്റഡി അവസാനിച്ചതോടെയാണ് ജോളിയെ കോടതിയില്‍ ഹാജരാക്കിയത്. താമരശ്ശേരി കോടതിയിലെ ജഡ്ജിമാര്‍ അവധിയിലായതിനാല്‍ കൊയിലാണ്ടി കോടതിയിലാണ് ജോളിയെ ഹാജരാക്കിയത്. അതിനിടെ, സിലിയുടെ മകള്‍ ആല്‍ഫൈന്‍ കൊല്ലപ്പെട്ട കേസില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ അന്വേഷണസംഘത്തിന് കോടതി അനുമതി നല്‍കി.

അറസ്റ്റിന് അന്വേഷണസംഘം കോടതിയുടെ അനുമതി തേടിയിരുന്നു. ആല്‍ഫൈന് നല്‍കിയ ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്തുവെന്ന് ജോളി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. റോയ് കൊലപാതകക്കേസില്‍ റിമാന്‍ഡുള്ള മാത്യുവിനെ സിലി കേസില്‍ അറസ്റ്റുചെയ്യാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. ജോളിക്ക് സയനൈഡ് എത്തിച്ചുനല്‍കിയത് മാത്യുവാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം, സിലി വധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷ കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും. 

Tags:    

Similar News