കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ സഹോദരങ്ങളുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ജോസ്, ബാബു എന്നിവരുടെ രഹസ്യമൊഴി (164)യാണ് രേഖപ്പെടുത്തിയത്. മറ്റൊരു സഹോദരന്‍ നോബിള്‍, സഹോദരി ഭര്‍ത്താവ് ജോണി എന്നിവരുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി- 4 ആണ് ഇവരുടെ രഹസ്യമൊഴിയെടുക്കുക.

Update: 2019-11-21 05:23 GMT

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളിയുടെ സഹോദരങ്ങളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജോസ്, ബാബു എന്നിവരുടെ രഹസ്യമൊഴി (164)യാണ് രേഖപ്പെടുത്തിയത്. മറ്റൊരു സഹോദരന്‍ നോബിള്‍, സഹോദരി ഭര്‍ത്താവ് ജോണി എന്നിവരുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി- 4 ആണ് ഇവരുടെ രഹസ്യമൊഴിയെടുക്കുക. അതേസമയം, ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സന്റെ രഹസ്യമൊഴിയും രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പോലിസ്.

കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇതിനായി പോലിസ് അപേക്ഷ സമര്‍പ്പിക്കും. നേരത്തെ കൂടത്തായി കൊലപാതകക്കേസില്‍ റീപോസ്റ്റുമാര്‍ട്ടം നടത്തിയെങ്കിലും മരിച്ചവരുടെ ശരീരത്തില്‍നിന്ന് സയനൈഡിന്റെ അംശം കണ്ടെത്താനായിരുന്നില്ല. ഹൈക്കോടതിയിലാണ് പോലിസ് ഇക്കാര്യം അറിയിച്ചത്. മൃതദേഹം സംസ്‌കരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ സയനൈഡിന്റെ അംശം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, മുഖ്യപ്രതി ജോളിയുടെ വീട്ടില്‍നിന്നുതന്നെ സയനൈഡ് കിട്ടിയിട്ടുണ്ടെന്നും ഇത് പ്രധാനതെളിവായി മാറുമെന്നും പോലിസ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    

Similar News