വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ: ഉമ്മൻ ചാണ്ടിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷനും സിപിഎമ്മും

ഉമ്മൻചാണ്ടിയുടെ ആരോപണം തോൽവി മുന്നിൽ കണ്ടുള്ള മുൻകൂർ ജാമ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഊതിപെരുപ്പിച്ച അടിസ്ഥാന രഹിതമായ കണക്കാണിതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടി ക്കാറാം മീണ വ്യക്തമാക്കി.

Update: 2019-05-10 13:00 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് 10 ലക്ഷം പേരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ ആരോപണം തോൽവി മുന്നിൽ കണ്ടുള്ള മുൻകൂർ ജാമ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

ഇത്തരം പൊയ് വെടികൾ എന്തിനെന്ന് എല്ലാവർക്കും അറിയാം. ആദ്യം ട്വൻ്റി ട്വൻ്റി പറഞ്ഞവർ ഇപ്പോൾ പിൻവാങ്ങി പൊയ് വെടിയുമായി ഇറങ്ങിയിരിക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി.

വോട്ടർപട്ടികയിൽ നിന്ന് 10 ലക്ഷം പേരെ വെട്ടിമാറ്റിയെന്ന മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോപണം വാസ്തവവിരുദ്ധമാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ. ഊതിപെരുപ്പിച്ച അടിസ്ഥാന രഹിതമായ കണക്കാണിത്. അവിശ്വസനീയമായ ആക്ഷേപം മാത്രമാണിത്.

അന്തിമപട്ടിക പ്രസിദ്ധികരിക്കുന്നത് വൈകിപ്പിച്ചുവെന്ന വാദവും തെറ്റാണ്. വിപുലമായ പ്രചരണം നടത്തിയും സുതാര്യമായ രീതിയിലുമാണ് പട്ടിക പുതുക്കിയത്. പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒരു പരാതിയും പറയാത്തവർ ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയത് എന്തിനെന്ന് മനസിലാകുന്നില്ല. വൈകിവന്ന വിവേകമാണോ?. 2018 മെയിലാണ് പട്ടിക പുതുക്കുന്ന നടപടികൾ തുടങ്ങിയത്. ആഗസ്ത് മുതൽ 5 മാസത്തിലേറെ പേര് ചേർക്കുന്നതിന് അവസരം നൽകി. രാഷ്ട്രീയ പാർടികളുടെ ആവശ്യ പ്രകാരം കൂടുതൽ അവസരങ്ങൾ നൽകി. ജനുവരിയിൽ പട്ടിക പ്രസിദ്ധീകരിച്ചു.

പട്ടികയിൽ 11 ലക്ഷം പേരെ പുതുതായി ഉൾപ്പെടുത്തി. മരിച്ചവരെയsക്കം ഒഴിവാക്കിയാണ് ശുദ്ധമായ പട്ടിക പ്രസിദ്ധീകരിച്ചതെന്നും മീണ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Tags:    

Similar News