യുഡിഎഫ് തകർച്ചയിലേക്ക് നീങ്ങുകയാണെന്ന് കോടിയേരി

സിപിഎമ്മും സിപിഐയും തമ്മിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ല.

Update: 2020-06-06 09:00 GMT

തിരുവനന്തപുരം: ഭിന്നത രൂക്ഷമായതോടെ യുഡിഎഫ് തകർച്ചയിലേക്ക് നീങ്ങുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒപ്പമുള്ളവരെ പോലും യുഡിഎഫിന് കൂടെ നിർത്താനാവുന്നില്ല. എൽഡിഎഫ് കെട്ടുറപ്പുള്ള മുന്നണിയാണ്. രാഷ്ട്രീയവും നയപരവുമായ ഐക്യമാണ് എൽഡിഎഫിന്റെ കരുത്ത്. എന്നാൽ ഭിന്നതയാണ് യുഡിഎഫിന്റെ മുഖമുദ്ര.

യുഡിഎഫുമായി ഭിന്നതയുള്ള കക്ഷികൾ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയാലേ അവരുമായി ചർച്ചയ്ക്ക് തയ്യാറാവുകയുള്ളുവെന്നും കോടിയേരി വ്യക്തമാക്കി. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫ് സുസജ്ജമാണ്. സിപിഎമ്മും സിപിഐയും തമ്മിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ല.

കഴിഞ്ഞ യുഡിഎഫ് സർക്കാർ കാലത്ത് നടന്ന തെരഞ്ഞെടുപ്പിൽ 65 ശതമാനത്തിലേറെ തദ്ദേശ സ്ഥാപനങ്ങളി ലും എൽഡിഎഫ് വിജയിച്ചിരുന്നു. ഇക്കുറി അതിനേക്കാൾ വലിയ വിജയം എൽഡിഎഫ് നേടുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Tags:    

Similar News