എം സി ജോ​സ​ഫൈ​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശം ത​ള്ളി കോ​ടി​യേ​രി

എ​ല്ലാ​വ​രും നി​യ​മ​ത്തി​ന് വി​ധേ​യ​രാ​ണെ​ന്നും പോ​ലിസി​നും കോ​ട​തി​ക്കും സ​മാ​ന്ത​ര​മ​ല്ല പാ​ര്‍​ട്ടി സം​വി​ധാ​നം.

Update: 2020-06-06 07:15 GMT

തി​രു​വ​ന​ന്ത​പു​രം: വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ എം സി ജോ​സ​ഫൈ​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശത്തെ ത​ള്ളി സി​പി​​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. സി​പി​എം പാ​ര്‍​ട്ടി പോ​ലിസും കോ​ട​തി​യു​മാ​ണെ​ന്ന ജോ​സ​ഫൈ​ന്‍റെ പ​രാ​മ​ര്‍​ശ​ത്തിനെതിരേയാണ് കോ​ടി​യേ​രി രംഗത്തുവന്നത്.

എ​ല്ലാ​വ​രും നി​യ​മ​ത്തി​ന് വി​ധേ​യ​രാ​ണെ​ന്നും പോ​ലിസി​നും കോ​ട​തി​ക്കും സ​മാ​ന്ത​ര​മ​ല്ല പാ​ര്‍​ട്ടി സം​വി​ധാ​ന​മെ​ന്നും കോ​ടി​യേ​രി ചൂ​ണ്ടി​ക്കാ​ട്ടി. പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ പ​രാ​തി​യാ​ണ് പാ​ര്‍​ട്ടി പ​രി​ശോ​ധി​ക്കു​ന്ന​ത്. നി​യ​മ സം​വി​ധാ​നം അം​ഗീ​ക​രി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ് സി​പി​എം എ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കി.

Tags: