പാളത്തിലെ വിള്ളൽ പരിഹരിച്ചു; ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു
കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയില്‍ റെയില്‍വേ പാളത്തില്‍ ഇന്നു രാവിലെ 9.30 ഓടെയാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതോടെ റൂട്ടിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു.
തിരുവനന്തപുരം: കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയില്‍ റെയില്‍വേ പാളത്തില്‍ കണ്ടെത്തിയ വിള്ളൽ പരിഹരിച്ചു. ഇതേത്തടുര്‍ന്ന് നിയന്ത്രിത വേഗതയിൽ ട്രെയിനുകൾ കടത്തിവിടാൻ ആരംഭിച്ചു. ഇന്നു രാവിലെ 9.30 ഓടെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്.
ഇതോടെ റൂട്ടിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു. മാവേലി, ഇന്റര്‍സിറ്റി, ജയന്തി ജനത എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ഓണക്കാലമായതിനാല്‍ ട്രെയിനുകളിലെല്ലാം തിരക്ക് കൂടുതലാണ്. ഇതുകൂടി പരിഗണിച്ച് അടിയന്തരമായി പ്രശ്നം പരിഹരിക്കാൻ ജീവനക്കാർ മുന്നിട്ടിറങ്ങി.