കൊവിഡ് 19: വിദേശ പൗരന്മാര്‍ക്ക് സഹായവുമായി കൊച്ചി സിറ്റി പോലിസ്

കൊവിഡ് 19 വ്യാപനം മൂലം ബുദ്ധിമുട്ടുന്ന വിദേശ പൗരന്മാര്‍ക്ക് ആരോഗ്യ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, വൈദ്യസഹായം, താമസ സൗകര്യം എന്നിവ ലഭിക്കുന്നതിന് ഈ സെല്ലുമായി ബന്ധപ്പെടാം. കൂടാതെ യാത്രാസൗകര്യങ്ങള്‍, ടിക്കറ്റ്, വിസ എന്നിവ ലഭിക്കുന്നതിനും ഈ സെല്ലിന്റെ സഹായം തേടാം. 8590202060 എന്ന നമ്പറില്‍ വാട്‌സാപ്പ് സന്ദേശമോ, വീഡിയോ, ഓഡിയോ, ടെക്സ്റ്റ് സന്ദേശങ്ങള്‍ അയച്ച് സഹായം അഭ്യര്‍ത്ഥിക്കാം

Update: 2020-03-21 13:15 GMT

കൊച്ചി: കൊവിഡ് 19 ബാധ മൂലം ബുദ്ധിമുട്ടുന്ന വിദേശ പൗരന്മാര്‍ക്ക് സഹായം എത്തിക്കാനായി കൊച്ചി സിറ്റി പോലിസ് ഫോറിന്‍ ഔട്ട് റീച്ച് സെല്‍ ആരംഭിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സെല്ലിന്റെ ഉദ്ഘാടനം കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ വിജയ് എസ് സാക്കറെ നിര്‍വഹിച്ചു.കോവിഡ് 19 വ്യാപനം മൂലം ബുദ്ധിമുട്ടുന്ന വിദേശ പൗരന്മാര്‍ക്ക് ആരോഗ്യ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, വൈദ്യസഹായം, താമസ സൗകര്യം എന്നിവ ലഭിക്കുന്നതിന് ഈ സെല്ലുമായി ബന്ധപ്പെടാം.

കൂടാതെ യാത്രാസൗകര്യങ്ങള്‍, ടിക്കറ്റ്, വിസ എന്നിവ ലഭിക്കുന്നതിനും ഈ സെല്ലിന്റെ സഹായം തേടാം. 8590202060 എന്ന നമ്പറില്‍ വാട്‌സാപ്പ് സന്ദേശമോ, വീഡിയോ, ഓഡിയോ, ടെക്സ്റ്റ് സന്ദേശങ്ങള്‍ അയച്ച് സഹായം അഭ്യര്‍ത്ഥിക്കാം. സന്ദേശം ലഭിച്ചാലുടന്‍ തന്നെ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ വിദേശ പൗരനുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം ചെയ്തു നല്‍കും.

കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദേശികള്‍ക്ക് ഏത് സമയത്തും ഈ സെല്ലിന്റെ സഹായം വിനിയോഗിക്കാവുന്നതാണ്.ക്വാറന്റൈനിലുള്ള ആളുകള്‍ക്ക് താമസത്തിനായി ആയിരം മുറികള്‍ കൊച്ചി പോലിസ് കമ്മീഷണറേറ്റിന്റെ നേതൃത്വത്തില്‍ തയാറാക്കിയിട്ടുണ്ട്.വിദേശ പൗരന്മാരെ സഹായിക്കുന്നതിനായി എയര്‍ലൈനുകളുമായും മറ്റ് എംബസികളുമായും ഏകോപിപ്പിക്കുന്നുണ്ട്. 

Tags:    

Similar News