കൊവിഡ് വാരിയേഴ്‌സിന് കൊച്ചി മെട്രോയില്‍ ശനിയാഴ്ച മുതല്‍ പകുതിനിരക്കില്‍ യാത്ര ചെയ്യാം

ഡോക്ടര്‍മാര്‍, നേഴ്‌സ്, ഫാര്‍മസിസ്റ്റ്, ആശപ്രവര്‍ത്തകര്‍, ആംബുലന്‍സ് െ്രെഡവര്‍മാര്‍, ആതുര ശുശ്രൂഷാ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, ശുചീകരണതൊഴിലാളികള്‍, പോലിസ് തുടങ്ങിയവര്‍ അടങ്ങിയ കൊവിഡ് വാരിയേഴസിന് പ്രയോജനം ലഭിക്കും

Update: 2022-02-18 14:44 GMT

കൊച്ചി: കൊവിഡ് മഹാമാരിക്കാലത്ത് സമൂഹത്തിന് നല്‍കിയ സേവനത്തെ മാനിച്ച് കൊവിഡ് വാരിയേഴ്‌സിന് 50 ശതമാനം ഡിസ്‌കൗണ്ടില്‍ യാത്ര പാസ് (കൊച്ചി വണ്‍കാര്‍ഡ്) ഏര്‍പ്പെടുത്തി. ശനിയാഴ്ചമുതല്‍ ഇതിന്റെ പ്രയോജനം ലഭിക്കും.

ഡോക്ടര്‍മാര്‍, നേഴ്‌സ്, ഫാര്‍മസിസ്റ്റ്, ആശപ്രവര്‍ത്തകര്‍, ആംബുലന്‍സ്ഡ്രൈവര്‍മാര്‍,ആതുര ശുശ്രൂഷാ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, ശുചീകരണതൊഴിലാളികള്‍, പോലിസ് തുടങ്ങിയവര്‍ അടങ്ങിയ കൊവിഡ് വാരിയേഴസിന് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ കൊച്ചി വണ്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചാല്‍ മതി.

പുതുതായി കൊച്ചി വണ്‍കാര്‍ഡ് ട്രിപ് പാസ് എടുക്കുന്നവര്‍ കൊവിഡ് വാരിയര്‍ ആണെന്ന് തെളിയിക്കുന്ന തിരിച്ചറിയില്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പിയും നല്‍കണമെന്നും കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News