കൊച്ചി മെട്രോ: തിരക്ക് കുറഞ്ഞ സമയങ്ങളില്‍ പകുതി നിരക്ക്; ഇളവ് ഈ മാസം 20 മുതല്‍

Update: 2021-10-19 02:30 GMT

കൊച്ചി: തിരക്ക് കുറഞ്ഞ സമയങ്ങളില്‍ യാത്രാ നിരക്ക് പകുതിയാക്കി കുറച്ച് കൊച്ചി മെട്രോ. രാവിലെ ആറ് മണി മുതല്‍ എട്ട് മണിവരെയും രാത്രി എട്ട് മുതല്‍ 10.50 വരെയുമാണ് ഇളവ്. യാത്രാ നിരക്ക് കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കൊച്ചി മെട്രോ അറിയിച്ചു. ഫ്‌ളെക്‌സി ഫെയര്‍ എന്ന ഈ സംവിധാനം 20 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.

50 ശതമാനം നിരക്ക് ഇളവില്‍ ഈ സമയങ്ങളില്‍ യാത്ര ചെയ്യാം. ഫ്‌ളെക്‌സി ഫെയര്‍ സിസ്റ്റത്തില്‍ കൊച്ചി വണ്‍ കാര്‍ഡ് ഉടമകള്‍ക്കും (ട്രിപ്പ് പാസ്) അവരുടെ കാര്‍ഡിലെ തുകയിലെ വ്യത്യാസത്തിന്റെ കാഷ് ബാക്ക് ലഭിക്കും. ക്യുആര്‍ ടിക്കറ്റുകള്‍, കൊച്ചി വണ്‍ കാര്‍ഡ്, കൊച്ചി വണ്‍ കാര്‍ഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്രചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

Tags:    

Similar News