കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തം; നിയന്ത്രണവിധേയം

ഫയര്‍ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

Update: 2022-03-21 03:09 GMT

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തം. കൂട്ടിയിട്ട മാലിന്യത്തിന് തീപിടിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. തൃക്കാക്കര, ഏലൂര്‍, തൃപ്പൂണിത്തുറ, ഗാന്ധി നഗര്‍, ആലുവ എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂനിറ്റുകള്‍ സ്ഥലത്തെത്തി. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തം ഉണ്ടാകുന്നത്. ജനുവരി 18ന് ആയിരുന്നു നേരത്തെ തീപിടുത്തമുണ്ടായത്.

കളമശ്ശേരിയിലെ നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രത്തിനാണ് കഴിഞ്ഞ 18ന് ഉച്ചയ്ക്ക് രണ്ടരയോടെ ആദ്യം തീപിടിച്ചത്.


Tags:    

Similar News