കെഎംസിഎസ്എ സംസ്ഥാന സമ്മേളനം കണ്ണൂരില്‍ സമാപിച്ചു

നഗരസഭ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ ഏറ്റെടുക്കണം

Update: 2019-12-08 12:39 GMT

കണ്ണൂര്‍: കേരള മുന്‍സിപ്പല്‍ ആന്റ് കോര്‍പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍(കെഎംസിഎസ്എ) സംസ്ഥാന സമ്മേളനം സമാപിച്ചു. സംസ്ഥാന പ്രസിഡന്റായി പി ഐ ജേക്കബ്‌സണ്‍(കോട്ടയം), ജനറല്‍ സെക്രട്ടറിയായി എം വസന്തന്‍(കണ്ണൂര്‍) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: പി എം ബാബുരാജ്(കണ്ണൂര്‍) എന്‍ എ ജയകുമാര്‍(തൊടുപുഴ), കെ കെ സുരേഷ്(കോഴിക്കോട്), കെ ആര്‍ മനോജ്(പത്തനംതിട്ട)-വൈസ് പ്രസിഡന്റുമാര്‍. വി പ്രേമരാജന്‍(കോഴിക്കോട്), ഒ വി ജയരാജ്(കൊച്ചി), കെ രവീന്ദ്രന്‍(തൃശൂര്‍), വി അബ്ദുന്നാസിര്‍ വലിയാട്ടില്‍(മഞ്ചേരി)-സെക്രട്ടറിമാര്‍. പി കൃഷ്ണന്‍(കൂത്തുപറമ്പ്)-ഖജാഞ്ചി.

    നഗരസഭ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ ഏറ്റെടുക്കണം, നഗരസഭ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പിഎഫ് കൈകാര്യം ചെയ്യാന്‍ അക്കൗണ്ടന്റ്് ജനറലിനെ ഏല്‍പ്പിക്കുക, മെഡിസെപ്പ് പദ്ധതി നടപ്പാക്കുമ്പോള്‍ സര്‍ക്കാര്‍ വിഹിതം ഉറപ്പാക്കുക, പ്രധാനപ്പെട്ട ആശുപത്രികളെയെല്ലാം മെഡിസെപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, ജിഎസ് ടിയില്‍ ഉള്‍പ്പെടുത്തിയ പരസ്യ നികുതി പിരിക്കാനുള്ള അവകാശം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തിരിച്ചു നല്‍കുക, പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാരുടെ വിഹിതവും നഗരസഭാ വിഹിതവും അതാത് മാസം കൃത്യമായി അടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, വീഴ്ച വരുത്തന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുക, എല്ലാ തസ്തികകളിലെയും അന്തിമ പ്രമോഷന്‍ ലിസ്റ്റ് അടിയന്തരമായി പ്രസിദ്ധീകരിക്കുക, എന്‍ പി എസ് ജീവനക്കാര്‍ക്ക് മിനിമം പെന്‍ഷന്‍ ഉറപ്പുവരുത്തുകയും ഡിസിആര്‍ബി അനുവദിക്കുകയും ചെയ്യുക, പൊതു സര്‍വീസ് രൂപീകരിക്കുമ്പോള്‍ എച്ച്എസ് തസ്തിക ഗസറ്റഡാക്കുക, പൊതു സര്‍വീസ് കരടുചട്ടങ്ങളില്‍ നിലവിലുള്ള അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

    സമ്മേളനം കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി ഐ ജേക്കബ്‌സണ്‍, ജനറല്‍ സെക്രട്ടറി എം വസന്തന്‍, വി അബ്ദുന്നാസിര്‍, പി പ്രദീപ്, എ ജി സൈജു, എല്‍ സലീം, സി ജയകുമാര്‍, വി കെ മജീദ് സംസാരിച്ചു.





Tags:    

Similar News