കെ എം ബഷീർ കേസ്: സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് മാധ്യമ പ്രവർത്തകർ

പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും തിരുവനന്തപുരം പ്രസ് ക്ലബ്ബും സംയുക്തമായി കെ എം ബഷീർ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

Update: 2020-08-03 10:45 GMT

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും തിരുവനന്തപുരം പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച കെ എം ബഷീർ അനുസ്മരണ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷത വഹിച്ചു. കെയുഡബ്ല്യുജെ സെക്രട്ടറി ബി അഭിജിത് സ്വാഗതം പറഞ്ഞു. പ്രസ് ക്ലബ്ബ് സെക്രട്ടറി സാബ്ളൂ തോമസ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

മീഡിയ അക്കാഡമി ചെയർമാൻ ആർ എസ് ബാബു, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ പി റെജി, സെക്രട്ടറി ടി പി പ്രശാന്ത്, സിറാജ് യൂണിറ്റ് ചീഫ് സൈഫുദീൻ ഹാജി, മുതിർന്ന മാധ്യമപ്രവർത്തകരായ വി പ്രതാപചന്ദ്രൻ, യു വിക്രമൻ, ആർ അജിത് കുമാർ, നിസാർ മുഹമ്മദ്, അരവിന്ദ് എസ് ശശി, അജിത് ലോറൻസ്, ബിജു ചന്ദ്രശേഖർ, മാർഷൽ വി സെബാസ്റ്റ്യൻ, വി വി അരുൺ, അനുപമ ജി നായർ, എസ് ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Tags:    

Similar News