സമൂഹിക വിഷയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രാദേശിക പത്രപ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് മാതൃകാപരം: മന്ത്രി ജി സുധാകരന്‍

കേരള ജേര്‍ണലിസ്റ്റ് യൂനിയന്‍ സംസ്ഥാന സമ്മേളനം കായംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജി സുധാകരന്‍.

Update: 2021-03-15 13:32 GMT

കായംകുളം: സമൂഹിക വിഷയങ്ങള്‍ ജന ശ്രദ്ധയില്‍ എത്തിക്കുന്ന പ്രാദേശിക പത്രപ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് മാതൃകാപരമാണെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കേരള ജേര്‍ണലിസ്റ്റ് യൂനിയന്‍ സംസ്ഥാന സമ്മേളനം കായംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു പ്രതിഭ എംഎല്‍എ അധ്യക്ഷത വഹിച്ചു. കായംകുളം നഗരസഭ ചെയര്‍പെഴ്‌സണ്‍ പി ശശി കല, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ വാഹിദ് കറ്റാനം, ജില്ല പ്രസിഡന്റ് വി. പ്രതാപ് എന്നിവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം ഐജെയു സെകട്ടറി ജനറല്‍ ജി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി യു വിക്രമന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ ബിശ്വാസ് ,ഷാജി ഇടപ്പള്ളി, കെ.സി സ്മിജന്‍, വി.അജാമിളന്‍ എന്നിവര്‍ പ്രസംഗിച്ചു. പത്രപ്രവര്‍ത്തകരായ ജനപ്രതിനിധികളെ സമ്മേളനം ആദരിച്ചു.

Tags: