കാസര്‍ഗോട്ട് തട്ടിക്കൊണ്ടുപോയ യുവാവിനെ മോചിപ്പിച്ചു
മഞ്ചേശ്വരം ബന്തിയോട് സ്വദേശി അബൂബക്കര്‍ സിദ്ദീഖിനെയാണ് രക്ഷപ്പെടുത്തിയത്.
കാസര്‍ഗോഡ്: മഞ്ചേശ്വരത്തുനിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ മോചിപ്പിച്ചു. മഞ്ചേശ്വരം ബന്തിയോട് സ്വദേശി അബൂബക്കര്‍ സിദ്ദീഖിനെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് ബന്തിയോട് സ്വദേശി അബൂബക്കര്‍ സിദ്ധീഖിനെ ഒരുസംഘം തട്ടിക്കൊണ്ടുപോയത്.
പള്ളിയില്‍നിന്ന് മടങ്ങുമ്പോള്‍ കര്‍ണാടക രജിസ്ട്രേഷന് കാറിലെത്തിയ സംഘമാണ് സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയത്. പോലിസ് പിന്തുടര്‍ന്നതോടെ അതിര്‍ത്തിയില്‍ സിദ്ധീഖിനെ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. കര്‍ണാടക അതിര്‍ത്തിയായ സോങ്കാലില്വച്ച് നാട്ടുകാരും പോലിസും ചേര്‍ന്നാണ് സിദ്ദീഖിനെ രക്ഷപ്പെടുത്തിയത്. സിദ്ദീഖിനെ തട്ടിക്കൊണ്ടുപോവാന്‍ ഉപയോഗിച്ച കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.