കേരളത്തിലെ ഹോട്ടലുകളില്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കാറില്ലെന്ന് ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍

മികച്ച സേവനത്തിന് ഉപഭോക്താക്കള്‍ ജീവനക്കാര്‍ക്ക് ടിപ്പ് നല്‍കുന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണ്. അതില്‍ ഹോട്ടലുടമകള്‍ ഇടപെടാറുമില്ല

Update: 2022-07-05 09:42 GMT

കൊച്ചി: ഹോട്ടലുകളിലും, റസ്റ്റോറന്റുകളിലും ഉപഭോക്താവിന്റെ സമ്മതമില്ലാതെ ബില്ലില്‍ സര്‍വ്വീസ് ചാര്‍ജ് ചേര്‍ക്കുന്നത് വിലക്കിക്കൊണ്ടുള്ള കേന്ദ്ര ഉപഭോക്തൃസംരക്ഷണ അതോറിറ്റിയുടെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജി ജയപാലും ജനറല്‍ സെക്രട്ടറി കെ പി ബാലകൃഷ്ണപൊതുവാളും അറിയിച്ചു.

കേരളത്തിലെ ഹോട്ടലുകളില്‍ ഭക്ഷണ നിരക്കിനും, ജി.എസ്.ടിക്കും പുറമെ സര്‍വ്വീസ് ചാര്‍ജ് ഈടാക്കാറില്ല. മികച്ച സേവനത്തിന് ഉപഭോക്താക്കള്‍ ജീവനക്കാര്‍ക്ക് ടിപ്പ് നല്‍കുന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണ്. അതില്‍ ഹോട്ടലുടമകള്‍ ഇടപെടാറുമില്ല.

സംസ്ഥാനത്തെ ഹോട്ടലുകളില്‍ സര്‍വ്വീസ് ചാര്‍ജ് പിരിക്കാത്തതിനാല്‍ ഹോട്ടലുകളിലും, റെസ്റ്റോറന്റുകളിലും സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് കേരളത്തിലെ ഹോട്ടലുകളേയും, റസ്റ്റോറന്റുകളേയും ബാധിക്കില്ലായെന്നും ഇവര്‍ പറഞ്ഞു.

Tags: