മദ്യത്തിന് കുറിപ്പടി: ഡോക്ടർമാർ നാളെ കരിദിനം ആചരിക്കും

മദ്യാസക്തിയെ തുടർന്ന് പ്രശ്നമനുഭവിക്കുന്ന രോഗികൾ ഒപിയിലെത്തുമ്പോൾ പിൻവാങ്ങൽ ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് മദ്യം മരുന്നായി ഡോക്ടർമാർക്ക് നിർദേശിക്കാമെന്നായിരുന്നു ഉത്തരവ്.

Update: 2020-03-31 07:30 GMT

തിരുവനന്തപുരം: മദ്യ ലഭ്യതയ്ക്കുള്ള ഉപകരണമായി ആശുപത്രികളെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. മദ്യ കുറിപ്പടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ നാളെ സംസ്ഥാനതലത്തിൽ പ്രതിഷേധസൂചകമായി കരിദിനം ആചരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ചാക്കോ അറിയിച്ചു.

എല്ലാ ഡോക്ടർമാരും കറുത്ത ബാഡ്ജ് ധരിച്ച് ആയിരിക്കും നാളെ ജോലിക്ക് ഹാജരാകുന്നത്. ഇത് കൂടാതെ ഈ വിഷയത്തിലുള്ള അശാസ്ത്രീയ തുറന്നുകാണിക്കുന്ന പൊതുജന ബോധവൽക്കരണ പരിപാടികളും തുടങ്ങാൻ തീരുമാനിച്ചു.

കഴിഞ്ഞ ദിവസമാണ് സർക്കാർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. മദ്യാസക്തിയെ തുടർന്ന് പ്രശ്നമനുഭവിക്കുന്ന രോഗികൾ ഒപിയിലെത്തുമ്പോൾ പിൻവാങ്ങൽ ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് മദ്യം മരുന്നായി ഡോക്ടർമാർക്ക് നിർദേശിക്കാമെന്നായിരുന്നു ഉത്തരവ്. ഇതിനെതിരേ ഡോക്ടർമാർ പ്രസ്താവന ഇറക്കിയിരുന്നു.

Tags:    

Similar News