കേരള സര്‍വകലാശാല പരീക്ഷകള്‍ മെയ് രണ്ടാംവാരം മുതല്‍

പരീക്ഷകള്‍ പുനരാരംഭിക്കാന്‍ പര്യാപ്തമായ പരീക്ഷാ കലണ്ടറിന് സമിതി രൂപം നല്‍കിയിട്ടുണ്ട്. നിലവിലെ ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനുശേഷം പൊതുഗതാഗത സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുന്ന മുറയ്ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവുകള്‍ക്ക് അനുസൃതമായി മാത്രമേ പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിക്കുകയുള്ളൂ.

Update: 2020-04-24 18:01 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച കേരള സര്‍വകലാശാല പരീക്ഷകള്‍ മെയ് രണ്ടാംവാരം മുതല്‍ പുനരാരംഭിക്കും. 22ന് വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷാ മോണിറ്ററിങ് സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പരീക്ഷകള്‍ പുനരാരംഭിക്കാന്‍ പര്യാപ്തമായ പരീക്ഷാ കലണ്ടറിന് സമിതി രൂപം നല്‍കിയിട്ടുണ്ട്. നിലവിലെ ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനുശേഷം പൊതുഗതാഗത സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുന്ന മുറയ്ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവുകള്‍ക്ക് അനുസൃതമായി മാത്രമേ പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിക്കുകയുള്ളൂ. മുഴുവന്‍ പരീക്ഷകളും കഴിഞ്ഞയുടന്‍തന്നെ സമയബന്ധിതമായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ക്കും കമ്മിറ്റി രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.

ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനുശേഷം ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമായിരിക്കും പരീക്ഷകള്‍ നടത്തുകയെന്ന് സര്‍വകലാശാല അറിയിച്ചു. 2019 ജൂലൈയില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എംഎ മലയാളം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, എംഎസ്‌സി സുവോളജി (റെഗുലര്‍, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചതായി സര്‍വകലാശാല അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാലയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി മെയ് 18 ആണ്.

Tags:    

Similar News