കേരള സർവകലാശാല പഠന വകുപ്പുകൾ അടച്ചു

മാർച്ച് 31 വരെ പൂർണ്ണമായി അടച്ചിടുന്നതിന് വൈസ് ചാൻസലർ ഉത്തരവായി.

Update: 2020-03-22 12:15 GMT

തിരുവനന്തപുരം: കൊറോണ രോഗവ്യാപനത്തെ തുടർന്ന് കേരള സർവകലാശാല പഠന വകുപ്പുകൾ അടച്ചു. കേരള സർവകലാശാലയിലെ എല്ലാ പഠന വകുപ്പുകളും മാർച്ച് 31 വരെ പൂർണ്ണമായി അടച്ചിടുന്നതിന് വൈസ് ചാൻസലർ ഉത്തരവായി. ഈ കാലയളവിലെ പഠന ഗവേഷണ പ്രവർത്തനങ്ങൾ അദ്ധ്യാപകരും വിദ്യാർത്ഥികളും ഓൺലൈനായും അനുബന്ധ സംവിധാനങ്ങളിലൂടെയും നിർവഹിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Tags: