ജനശതാബ്ദിയും വേണാടും നിർത്താനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു

മൂന്ന് ട്രെയിനുകളും നിലവിലുള്ള സമയക്രമം അനുസരിച്ച് ഓടുമെന്നും റെയിൽവേ അറിയിച്ചു.

Update: 2020-09-12 08:45 GMT

തിരുവനന്തപുരം: കണ്ണൂർ - തിരുവനന്തപുരം, കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി എക്‌സ്‌പ്രസുകളും, തിരുവനന്തപുരം - എറണാകുളം വേണാട് എക്‌സ്‌പ്രസും നിർത്താനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു. ശക്തമായ പ്രതിഷേധമുയർത്തി സംസ്ഥാന സർക്കാരും ജനപ്രതിനിധികളും ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം റെയിൽവേ പുനപരിശോധിച്ചത്. മൂന്ന് ട്രെയിനുകളും നിലവിലുള്ള സമയക്രമം അനുസരിച്ച് ഓടുമെന്നും റെയിൽവേ അറിയിച്ചു.

Tags: