കേരളാ സ്‌റ്റോറി ട്രെയിലര്‍; ബീഫിനെ അനുകൂലിച്ചു, പിന്നാലെ സൈബര്‍ ആക്രമണം; മറുപടിയുമായി വ്‌ളോഗര്‍ ലക്ഷ്മി മേനോന്‍
ദുബായ്: കേരള സ്റ്റോറി സിനിമയുടെ രണ്ടാംഭാഗത്തിന്റെ ട്രെയിലറിനെ വിമര്‍ശിച്ചും ട്രോളിയും വ്‌ളോഗര്‍ ലക്ഷ്മി മേനോന്‍. ഹിന്ദുവായ മലയാളി യുവതി ബീഫ് കഴിക്കില്ലെന്ന് പറയുന്നതും മുസ് ലിം യുവതികള്‍ വായില്‍ ബീഫ് തിരുകുന്നതുമാണ് ചിത്രത്തിന്റെ ട്രെയിലറിലുള്ളത്. ഇതിന് പിന്നാലെ ചിത്രത്തിന് ട്രോള്‍ പൂരമാണ് മലയാളികള്‍ തീര്‍ക്കുന്നത്. ചിത്രത്തിലെ ഈ രംഗം കണ്ടപ്പോള്‍ അമ്മ പണ്ട് കഫ്‌സിറപ്പ് തരുന്നതാണ് തനിക്ക് ഓര്‍മ്മ വന്നതെന്ന് ലക്ഷ്മി പറയുന്നു.
'എന്റെ അമ്മ പോര്‍ക്ക്, ബീഫ് കഴിക്കാറില്ല. പക്ഷെ ഞാന്‍ ഇതൊക്കെ കഴിക്കാറുണ്ട്, ബീഫ് കേരളത്തില്‍ വായില്‍ കുത്തികയറ്റി തരുന്ന സ്ഥലമുണ്ടെങ്കില്‍ പറയണം, അവിടെ വന്ന് കഴിക്കാം, നാഷണല്‍ അവാര്‍ഡ് കിട്ടേണ്ടതല്ലേ, കുറച്ചുകൂടി വൃത്തിക്ക് സിനിമ എടുക്കാമായിരുന്നു, ആ കുട്ടിക്ക് ബീഫ് കൊടുത്തപ്പോള്‍ ഒരു പൊറോട്ടയോ പഴംപൊരിയോ കൂടെ കൊടുക്കാമായിരുന്നു' ലക്ഷ്മി പറയുന്നു.
വീഡിയോ ഇട്ടതിന് പിന്നാലെ ലക്ഷ്മിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. നിന്റെ മോള്‍ പന്നിയുടെ കൂടെ പോകുമെന്ന് പറഞ്ഞയാള്‍ക്ക് ചുട്ട മറുപടി കൊടുക്കാനും ലക്ഷ്മി മറന്നില്ല. ഇരവഴഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കില്‍ ബീഫും പൊറോട്ടയും അത് നമ്മള്‍ മലയാളികള്‍ക്കുള്ളതാണെന്നാണ് അനുകൂലിക്കുന്നവരുടെ പ്രതികരണം.