അയ്യമ്പുഴ റൈസ് മില്‍:മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയര്‍ക്കും അയ്യമ്പുഴ പഞ്ചായത്ത് സെക്രട്ടറിക്കുമാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്.ഷെജു വര്‍ഗീസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി

Update: 2022-07-07 14:51 GMT

കൊച്ചി: അയ്യമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന റൈസ് മില്‍ സ്യഷ്ടീകരിക്കുന്ന മലിനീകരണ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥല പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ഷൈജു വര്‍ഗീസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയര്‍ക്കും അയ്യമ്പുഴ പഞ്ചായത്ത് സെക്രട്ടറിക്കുമാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്. വിഷയത്തില്‍ അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റൈസ് മില്‍ കെട്ടിടം നിര്‍മ്മിക്കാനുള്ള എല്ലാ രേഖകളും ഉണ്ടായിരുന്നതുകൊണ്ടാണ് കെട്ടിട നമ്പര്‍ നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥാപനത്തിന് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള രേഖകളും ഹാജരാക്കിയിരുന്നു. എന്നാല്‍ സ്ഥാപനത്തിലെ എഫ്‌ലുവെന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്. ഇത് നന്നാക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

പാടശേഖരം നികത്തിയാണ് കെട്ടിടം നിര്‍മ്മിച്ചതെന്ന കാര്യം പരിശോധിക്കാന്‍ വില്ലേജ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് മനസിലാക്കാന്‍ ലേബര്‍ ഓഫീസര്‍ക്കും മലിനജലം ഇടമലയാര്‍ കനാലിലേക്കും പന്നം ചിറ കടുകുളങ്ങര തോട്ടിലേക്കും ഒഴുക്കിവിടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ അയ്യമ്പുഴ കുടുംബാ രോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്തിന്റ റിപ്പോര്‍ട്ടിലുണ്ട്.

Tags:    

Similar News