സം​സ്ഥാ​ന​ത്തെ ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെ​റ്റു​ക​ൾ അ​ട​ച്ചു

കടുത്ത മദ്യാസക്തി പ്രകടിപ്പിക്കുന്നവർക്ക് മദ്യം ഓൺലൈൻ വഴി നൽകാനുള്ള സാധ്യത ആരായാനും മന്ത്രിസഭ തീരുമാനിച്ചു.

Update: 2020-03-25 05:45 GMT

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് സ​മ്പൂർ​ണ ലോ​ക്കൗ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെ​റ്റു​ക​ൾ അ​ട​ച്ചു. ഇന്ന് മു​ത​ൽ വി​ൽ​പ​ന ശാ​ല​ക​ൾ തു​റ​ക്കി​ല്ല. ബാറുകൾ നേരത്തെ പൂട്ടിയിരുന്നു. 

രാജ്യം സമ്പൂർണ ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തിൽ സംസ്ഥാനത്തും  ഏപ്രിൽ 21 വരെ ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും തുറക്കേണ്ടെന്ന് സർക്കാർ തീരുമാനം. കടുത്ത മദ്യാസക്തി പ്രകടിപ്പിക്കുന്നവർക്ക് മദ്യം ഓൺലൈൻ വഴി നൽകാനുള്ള സാധ്യത ആരായാനും മന്ത്രിസഭ തീരുമാനിച്ചു. ഇത് എങ്ങനെ എന്ന് പിന്നീട് ആലോചിച്ച് തീരുമാനിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം

ഇന്ന് ഔ​ട്ട്‌ലെ​റ്റു​ക​ൾ തു​റ​ക്കേ​ണ്ടെ​ന്ന നി​ർ​ദേ​ശം എ​ക്സൈ​സ് മ​ന്ത്രി ബെ​വ്കോ എം​ഡി സ്പ​ർ​ജ​ൻ കു​മാ​റി​നു ന​ൽ​കി. ഇ​ക്കാ​ര്യം എം​ഡി മാ​നേ​ജ​ർ​മാ​രെ അ​റി​യി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​മൊ​ട്ടാ​കെ സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ ബി​വ​റേ​ജ​സ് അ​വ​ശ്യ​സേ​വ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നി​ല്ല. ജ​ന​ത ക​ർ​ഫ്യൂ ആ​ച​രി​ച്ച ഞാ​യ​റാ​ഴ്ച​യും ബി​വ​റേ​ജ​സ് ഔട്ട്‌ലെ​റ്റു​ക​ളൊ​ന്നും തു​റ​ന്നി​രു​ന്നി​ല്ല.

Tags: