7ന് കനത്ത മഴ: മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത

ഗുജറാത്ത് മുതല്‍ കേരളം വരെയുള്ള തീരമേഖലയില്‍ മഴപ്പാത്തി രൂപം കൊണ്ടതാണ് വരും ദിവസങ്ങളിലെ മഴക്ക് കാരണം. കേരളത്തിന് പുറമേ കര്‍ണാടകയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

Update: 2019-08-04 02:43 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം. ആഗസ്റ്റ് 7 ബുധനാഴ്ച സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു.ഗുജറാത്ത് മുതല്‍ കേരളം വരെയുള്ള തീരമേഖലയില്‍ മഴപ്പാത്തി രൂപം കൊണ്ടതാണ് വരും ദിവസങ്ങളിലെ മഴക്ക് കാരണം. കേരളത്തിന് പുറമേ കര്‍ണാടകയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

വിവിധ ജില്ലകളിലെ അലേര്‍ട്ടുകള്‍

ആഗസ്റ്റ് 4 ഞായര്‍ - യെല്ലോ അലര്‍ട്ട് - കണ്ണൂര്‍,കാസര്‍കോഡ്

ആഗസ്റ്റ് 5 തിങ്കള്‍ - യെല്ലോ അലര്‍ട്ട് - കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്

ആഗസ്റ്റ് 6 ചൊവ്വ - ഓറഞ്ച് അലര്‍ട്ട് - കണ്ണൂര്‍, കോഴിക്കോട്

യെല്ലോ അലര്‍ട്ട് - കാസര്‍കോഡ്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട

ആഗസ്റ്റ് 7 ബുധനാഴ്ച

ഓറഞ്ച് അലര്‍ട്ട് -കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട 

Tags:    

Similar News