പൊല്ലാപ്പ്... പോലിസിൻ്റെ മൊബൈൽ ആപ്പിന് പേരായി

നിർദ്ദേശിക്കപ്പെട്ട പേരുകളിൽ ഏറെപ്പേർക്ക് ഇഷ്ടപ്പെട്ടതും സമൂഹമാധ്യമങ്ങളിൽ ഏറെ സ്വീകാര്യത ലഭിച്ചതുമായ "POL-APP" എന്ന പേര് തിരഞ്ഞെടുക്കുകയായിരുന്നു.

Update: 2020-06-07 12:15 GMT

തിരുവനന്തപുരം: കേരളാ പോലിസിൻ്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് തയ്യാറാക്കിയ പുതിയ മൊബൈൽ ആപ്പിന്  പേരായി- പൊല്ലാപ്പ് ("POL-APP"). പേര് നിർദ്ദേശിക്കാൻ പോലിസ് നടത്തിയ അഭ്യർത്ഥനക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിർദ്ദേശിക്കപ്പെട്ട പേരുകളിൽ ഏറെപ്പേർക്ക് ഇഷ്ടപ്പെട്ടതും സമൂഹമാധ്യമങ്ങളിൽ ഏറെ സ്വീകാര്യത ലഭിച്ചതുമായ "POL-APP" എന്ന പേര് തിരഞ്ഞെടുക്കുകയായിരുന്നു.

പേര് നിർദ്ദേശിച്ച തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്തിന് പോലിസ് അഭിനന്ദനം അറിയിച്ചു. വിജയിക്ക് സംസ്ഥാന പോലീസ് മേധാവി ഉപഹാരം നൽകും. 2020 ജൂൺ 10ന് ഓൺലൈൻ റിലീസിങിലൂടെ ആപ് ഉദ്ഘാടനം ചെയ്യും.

പൊതുജനസേവന വിവരങ്ങൾ, സുരക്ഷാമാർഗ നിർദ്ദേശങ്ങൾ, അറിയിപ്പുകൾ, കുറ്റകൃത്യ റിപ്പോർട്ടിങ്, എഫ്‌ഐ‌ആർ ഡോൺലോഡ്, പോലിസ് സ്റ്റേഷനിലേക്കുള്ള നാവിഗേഷൻ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാനിർദ്ദേശങ്ങൾ, ജനമൈത്രി സേവനങ്ങൾ, സൈബർ ബോധവൽക്കരണം ട്രാഫിക് നിയമങ്ങൾ, ബോധവൽക്കരണ ഗെയിമുകൾ, പോലിസ് ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോൺനമ്പറുകളും ഇ മെയിൽ വിലാസങ്ങൾ, ഹെൽപ്പ്ലൈൻ നമ്പറുകൾ, വെബ്‌സൈറ്റ് ലിങ്കുകൾ, സോഷ്യൽ മീഡിയ ഫീഡുകൾ തുടങ്ങി 27 സേവനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് സമഗ്രമായ മൊബൈൽ ആപ് തയ്യാറാക്കിയിരിക്കുന്നത്.

Tags:    

Similar News