സൈബര്‍ സുരക്ഷ വെല്ലുവിളി നിറഞ്ഞ കാലഘട്ടം : അജിത് ഡോവല്‍

ഏത് തരത്തിലുമുള്ള സൈബര്‍ അക്രമങ്ങള്‍ക്കും നമ്മള്‍ ഇരയാകാം. അതിനാല്‍ ഉത്തരവാദിത്വപരമായ രീതിയില്‍ തന്നെ ഇന്റര്‍നെറ്റിനെ സമീപിക്കണമെന്നും കേരള പോലിസിന്റെ കൊക്കൂണ്‍ വെര്‍ച്വല്‍ കോണ്‍ഫ്രറന്‍സിന്റെ ഭാഗമായി സംഘടിപ്പിച്ച കൊവിഡാനന്തര കാലഘട്ടത്തിലെ സൈബര്‍ സുരക്ഷയെക്കുറിച്ച നടത്തിയ പ്രഭാക്ഷണത്തില്‍ അജിത് ഡോവല്‍ വ്യക്തമാക്കി. ഓരോ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെയും സ്വകാര്യ വിവരങ്ങള്‍ അവര്‍ അറിയാതെ തന്നെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Update: 2020-09-18 12:45 GMT

കൊച്ചി: ഈ കാലഘട്ടത്തില്‍ സൈബര്‍ സുരക്ഷ വളരെയേറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. കേരള പോലിസിന്റെ കൊക്കൂണ്‍ വെര്‍ച്വല്‍ കോണ്‍ഫ്രറന്‍സിന്റെ ഭാഗമായി സംഘടിപ്പിച്ച കൊവിഡാനന്തര കാലഘട്ടത്തിലെ സൈബര്‍ സുരക്ഷയെക്കുറിച്ച് പ്രഭാക്ഷണം നടത്തുകയായിരുന്നു അദ്ദേഹം.ഏത് തരത്തിലുമുള്ള സൈബര്‍ അക്രമങ്ങള്‍ക്കും നമ്മള്‍ ഇരയാകാം. അതിനാല്‍ ഉത്തരവാദിത്വപരമായ രീതിയില്‍ തന്നെ ഇന്റര്‍നെറ്റിനെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെയും സ്വകാര്യ വിവരങ്ങള്‍ അവര്‍ അറിയാതെ തന്നെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്.

നിശബ്ദരായിട്ടാണ് സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നത്. സത്യസന്ധമായ രീതിയിലുളള വിവരങ്ങളുമായി നമ്മെ അഭീമുഖീകരിക്കുകയും സ്വകാര്യ വിവരങ്ങള്‍ ഹാക്കേഴ്‌സ് ചോര്‍ത്തിയെടുക്കുകയും ചെയ്തു വരുന്നു. അതിന് എതിരെ എപ്പോഴും ജാഗരൂഗരായി ഇരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സൈബര്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ ഓരോരുത്തരും മുന്‍ കരുതലെടുക്കണമെന്നും അജിത് ഡോവല്‍ പറഞ്ഞു.ലോകത്ത് വിവിധ ഭാഗങ്ങളിലുളള ആളുകള്‍ കൊക്കൂണില്‍ പങ്കെടുക്കുന്നത് സന്തോഷം നല്‍കുന്നുവെന്നും സൈബര്‍ സുരക്ഷിതത്വത്തിന് വേണ്ടി കേരളാ പോലിസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണെന്നും അജിത് ഡോവല്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News