പ്രാര്‍ഥനാ സമ്മേളനത്തില്‍ 20 രാജ്യങ്ങളുടെ പതാകയ്‌ക്കൊപ്പം പാകിസ്താന്‍ പതാകയും; വൈദികനെതിരേ കേസ്

Update: 2025-06-11 13:21 GMT
പ്രാര്‍ഥനാ സമ്മേളനത്തില്‍ 20 രാജ്യങ്ങളുടെ പതാകയ്‌ക്കൊപ്പം പാകിസ്താന്‍ പതാകയും; വൈദികനെതിരേ കേസ്

കൊച്ചി: കൊച്ചിയില്‍ നടന്ന പ്രാര്‍ഥനാ സമ്മേളനത്തില്‍ 20 രാജ്യങ്ങളുടെ പതാകയ്‌ക്കൊപ്പം പാകിസ്താന്‍ പതാക പ്രദര്‍ശിപ്പിച്ചതിനെതിരേ കേസ്. ഉദയംപേരൂര്‍ ജീസസ് ജനറേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിലാണ് 20 രാജ്യങ്ങളുടെ പതാകയ്‌ക്കൊപ്പം പാകിസ്താന്റെ പതാകയും പ്രദര്‍ശിപ്പത്. സംഭവത്തില്‍ ബിജെപിയുടെ പരാതിയില്‍ ക്രിസ്ത്യന്‍ പാസ്റ്ററെ പോലിസ് അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി പോലിസിന് കീഴിലുള്ള ഉദയംപേരൂര്‍ പോലിസാണ് കേസെടുത്തത്. പാസ്റ്റര്‍, ഓഡിറ്റോറിയം ഉടമ, പരിപാടിയുടെ സംഘാടകന്‍ ദീപക് ജേക്കബ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷന്‍ 196(1)(A) പ്രകാരമാണ് കേസെടുത്തത്. ഓരോ രാജ്യങ്ങളുടെയും പ്രാര്‍ഥനയ്ക്കായാണ് അവരവരുടെ പതാകകള്‍ പ്രദര്‍ശിപ്പിച്ചത്.പോലിസ് എല്ലാ പതാകകളും പിടിച്ചെടുത്തു.

Tags:    

Similar News