സുസ്ഥിര വികസനം: നീതി ആയോഗിന്റെ പട്ടികയിൽ കേരളം ഒന്നാമത്

16 വികസന മാനദണ്ഡങ്ങൾ പരിഗണിച്ചപ്പോൾ നൂറിൽ 70 പോയിന്റാണ് കേരളത്തിനുള്ളത്. ദേശീയ ശരാശരി 60 പോയിന്റാണ്. 50 പോയിന്റ് മാത്രമുള്ള ബീഹാർ ആണ് ഏറ്റവും പിന്നിൽ.

Update: 2019-12-31 08:22 GMT

തിരുവനന്തപുരം: നീതി ആയോഗിന്റെ സുസ്ഥിര വികസനലക്ഷ്യ സൂചികയിൽ കേരളം ഈ വർഷവും ഒന്നാം സ്ഥാനത്ത്. 16 വികസന മാനദണ്ഡങ്ങൾ പരിഗണിച്ചപ്പോൾ നൂറിൽ 70 പോയിന്റാണ് കേരളത്തിനുള്ളത്. ദേശീയ ശരാശരി 60 പോയിന്റാണ്. 50 പോയിന്റ് മാത്രമുള്ള ബീഹാർ ആണ് ഏറ്റവും പിന്നിൽ.

വ്യവസായം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയവയുടെ ഗണത്തിലാണ് കേരളത്തിന് ഏറ്റവും കൂടുതൽ പോയിന്റുള്ളത് 88. ഈ ഗണത്തിൽ ഗുജറാത്തും കേരളത്തിനൊപ്പം. ആരോഗ്യ രംഗത്തും കേരളം തന്നെ ഒന്നാമത് 82 പോയിന്റ്. സൂചികയിൽ കഴിഞ്ഞ വർഷവും കേരളത്തിനായിരുന്നു ഒന്നാം സ്ഥാനം. പല മാനദണ്ഡങ്ങളിലും കേരളം കൂടുതൽ പുരോഗതി നേടാതെ, എത്തിയിടത്തുതന്നെ നിൽക്കുന്നുവെന്നാണു സൂചിക വ്യക്തമാക്കുന്നത്. കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചു, ജനന റജിസ്‌ട്രേഷൻ, ആൺ-പെൺ ജനന അനുപാതം എന്നിവ കുറഞ്ഞു.

Tags:    

Similar News