ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ ഭവനപ്രതിഷേധം

Update: 2021-06-02 09:46 GMT

തിരുവനന്തപുരം: ലക്ഷദ്വീപിന്റെ തനത് പൈതൃകത്തെയും ജനാധിപത്യ അവകാശങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടും ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി ഭവനപ്രതിഷേധം സംഘടിപ്പിച്ചു.


 സംസ്ഥാനത്തെ ജമാഅത്ത് കൗണ്‍സില്‍ പ്രവര്‍ത്തകരുടെ ഭവനങ്ങളിലുളളവര്‍ പ്ലക്കാര്‍ഡുകള്‍ പിടിച്ച് വീടുകള്‍ക്ക് മുന്നില്‍ പ്രതിഷേധിച്ചു.


 തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ.എം താജുദീന്‍, പത്തനംതിട്ടയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എച്ച് ഷാജി, ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരിം തെക്കേത്ത്, ആലപ്പുഴയില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കമാല്‍ എം മാക്കിയില്‍, കൊല്ലത്ത് ഹൈപ്പവര്‍ കമ്മിറ്റി അംഗം പറമ്പില്‍ സുബൈര്‍, ജില്ലാ പ്രസിഡന്റ് കുറ്റിയില്‍ നിസാം, എറണാകുളത്ത് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് മാവൂടി മുഹമ്മദ് ഹാജി, സംസ്ഥാന ട്രഷറര്‍ സി ഐ പരീദ്, കോട്ടയത്ത് മേഖലാ ചെയര്‍മാന്‍ തമ്പിക്കുട്ടി ഹാജി, ജില്ലാ പ്രസിഡന്റ് അമീന്‍ ഷാ, തൃശൂരില്‍ ജില്ലാ പ്രസിഡന്റ് ഇല്യാസ് ജാഫ്‌ന, സെക്രട്ടറി ഷെമീര്‍ മേത്തര്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. നൂറുദ്ദീന്‍ മുസ്‌ല്യാര്‍, മലപ്പുറത്ത് മേഖലാ സെക്രട്ടറി മരുത അബ്ദുല്‍ ലത്തീഫ് മൗലവി, ഇടുക്കിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് നൗഷാദ് വാരിക്കാടന്‍, ഈരാറ്റുപേട്ടയില്‍ ഹബീബുല്ലാ ഖാന്‍, കണ്ണൂരില്‍ ഇസ്മായില്‍ ദാരിമിയും ഭവനപ്രതിഷേധത്തിനു നേതൃത്വം നല്‍കി.


 ലക്ഷദ്വീപ് ജനതയ്ക്ക് എല്ലാ പിന്തുണയുമുണ്ടാവുമെന്നും വര്‍ഗീയവാദിയായ ന്യൂനപക്ഷ പീഡനത്തിനു മുമ്പും പേരുകേട്ട അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ പുറത്താക്കാന്‍ സംസ്ഥാനത്ത എല്ലാ മതേതര സംഘടനകളുമായി ചേര്‍ന്ന് സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും സംസ്ഥാന ജനറല്‍സെക്രട്ടറി എം എച്ച് ഷാജി അറിയിച്ചു.

Tags:    

Similar News