തദ്ദേശ വാർഡുകൾ പുനര്‍വിഭജനം നടത്താനുള്ള ബില്‍ നിയമമായി
നിയമസഭയിൽ 73 വോട്ടുകൾക്കാണ് കേരള മുനിസിപ്പാലിറ്റി നിയമ ഭേദഗതി ബിൽ പാസായത്.
തിരുവനന്തപുരം: നിയമസഭ പാസാക്കിയ തദ്ദേശ വാർഡ് വിഭജന ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പിട്ടു. പഞ്ചായത്ത്, മുൻസിപ്പൽ ഭേദഗതി ബില്ലുകളിലാണ് ഗവർണർ ഒപ്പിട്ടത്.
തദ്ദേശ വിഭജന ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ നേരത്തെ വിസമ്മതിച്ചിരുന്നു. തുടർന്ന് വാർഡ് വിഭജനത്തിൽ നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പിടുകയായിരുന്നു. നിയമസഭയിൽ 73 വോട്ടുകൾക്കാണ് കേരള മുനിസിപ്പാലിറ്റി നിയമ ഭേദഗതി ബിൽ പാസായത്.