ട്രാൻസ്ഗ്രിഡ് പദ്ധതി: ചോദ്യോത്തരവേളയിൽ സഭയിൽ പ്രതിപക്ഷ ബഹളം

ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതി ഉണ്ടെന്നാണ് വി ഡി സതീശൻ ആരോപണം ഉന്നയിച്ചത്. ഇത്തരം ആരോപണം ഉന്നയിച്ചു കൊണ്ടിരുന്നാൽ വികസനത്തിന് തടസ്സമാകുമെന്ന് മന്ത്രി എം എം മണി മറുപടി നൽകി.

Update: 2019-10-29 04:15 GMT

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലും സഭയിൽ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയിൽ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതി നടന്നെന്നാരോപിച്ച് വി ഡി സതീശന്റെ  ചോദ്യമാണ് ബഹളത്തിൽ കലാശിച്ചത്.

ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതി ഉണ്ടെന്നാണ് വി ഡി സതീശൻ ആരോപണം ഉന്നയിച്ചത്. ഇത്തരം ആരോപണം ഉന്നയിച്ചു കൊണ്ടിരുന്നാൽ വികസനത്തിന് തടസ്സമാകുമെന്ന് മന്ത്രി എം എം മണി മറുപടി നൽകി. എന്നാൽ ട്രാൻസ്ഗ്രിഡ് പദ്ധതി കേരളത്തിൽ നടപ്പാക്കിയ ഏറ്റവും ശാസ്ത്രീയ അഴിമതി ആണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ത്രികക്ഷി കരാറിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. കേരള ചരിത്രത്തിൽ ഇത്ര വലിയ അഴിമതി നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. തുടർന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റമുണ്ടായതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.

Tags:    

Similar News