സംസ്ഥാനത്ത് ഒന്നാംഘട്ട സെൻസസിനുള്ള വിജ്ഞാപനം പുറത്തിറങ്ങി

പൗരത്വ നിഷേധവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിവാദ ചോദ്യങ്ങളൊന്നും തന്നെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

Update: 2020-01-30 10:45 GMT

തിരുവനന്തപുരം: കേന്ദ്രസർക്കാർ നൽകിയ 31 ചോദ്യാവലി ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഒന്നാംഘട്ട സെൻസസിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. പൊതുഭരണ വകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. പൗരത്വ നിഷേധവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിവാദ ചോദ്യങ്ങളൊന്നും തന്നെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

കുടുംബനാഥന്‍റെ പേരും തൊഴിലും ഉൾപ്പെടെയുള്ള വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. ഭവന സൗകര്യം, പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവയും ചോദ്യാവലിയിലുണ്ട്. എൻപിആർ കേരളത്തിൽ നടപ്പാക്കില്ലെന്നും സെൻസസ് നടപടികളുമായി സഹകരിക്കുമെന്നും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.


Tags: