പ്രളയപുനര്‍നിര്‍മാണത്തിന് ലോകബാങ്ക് സഹായം; 27നും 28നും ഡല്‍ഹിയില്‍ ചര്‍ച്ച
150 മില്യണ്‍ ഡോളറിന്റെ ധനസഹായമാണ് ലോക ബാങ്കില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്. ചര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് പുറമേ കേന്ദ്രധന മന്ത്രാലയത്തിന്റെ പ്രതിനിധികള്‍, ലോകബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
തിരുവനന്തപുരം: ഈ മാസം 27നും 28നും പ്രളയ പുനര്‍നിര്‍മാണത്തിന് സഹായം തേടി ലോകബാങ്കുമായി കേരള, കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തും.150 മില്യണ്‍ ഡോളറിന്റെ ധനസഹായമാണ് ലോക ബാങ്കില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്. ഡല്‍ഹിയിലാണ് ചര്‍ച്ച നടക്കുക. ചര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് പുറമേ കേന്ദ്രധനമന്ത്രാലയത്തിന്റെ പ്രതിനിധികള്‍, ലോകബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രളയത്തില്‍ തകര്‍ന്ന പ്രദേശങ്ങളിലെ കൃഷി, റോഡ്, ജലസ്രോതസുകള്‍, മറ്റ് അടിസ്ഥാന സൗകര്യ പുനര്‍നിര്‍മാണമാണ് തുക കൊണ്ട് നടത്തുക.
വായ്പ തിരിച്ചടവ് സംബന്ധിച്ച് ഉദാരമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് ലോകബാങ്കിനോട് അപേക്ഷിക്കാനാണ് സംസ്ഥാന പ്രതിനിധിസംഘത്തിന്റെ തീരുമാനം.