എഞ്ചിനീയറിങ് പ്രവേശന പരീക്ഷ വ്യാഴാഴ്ച തന്നെ നടത്തും

കൊവിഡ് മുന്‍കരുതലുകള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. വിദ്യാര്‍ത്ഥികള്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസുകള്‍ നടത്തും

Update: 2020-07-13 12:15 GMT

തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരളത്തിലെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ വ്യാഴാഴ്ച തന്നെ നടത്തും. രാവിലെയും ഉച്ചയ്ക്കുമായിട്ടായിരിക്കും പരീക്ഷ നടക്കുക. കൊവിഡ് മുന്‍കരുതലുകള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. വിദ്യാര്‍ത്ഥികള്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസുകള്‍ നടത്തും.ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന തിരുവനന്തപുരം നഗരത്തിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും.നിയന്ത്രിത മേഖലകളിലും പരീക്ഷ നടത്തും.സിബിഎസ്ഇ പ്ലസ്ടു ഫലം കൂടി പുറത്തുവന്ന സാഹചര്യത്തിലാണു തീരുമാനം. സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ബുധനാഴ്ച (15ന്) പുറത്തുവരും.കോവിഡ് മൂലമാണ് എന്‍ജിനീയറിങ്, ഫാര്‍മസി പരീക്ഷകള്‍ മാറ്റിവച്ചത്. മേയില്‍ നടത്താന്‍ ആദ്യം ആലോചിച്ചിരുന്നെങ്കിലും നീണ്ടു പോകുകയായിരുന്നു. നീറ്റ് ഫലം വന്ന ശേഷം മെഡിക്കല്‍ പ്രവേശനത്തിന് ഒപ്പമാണു കേരളത്തിലെ എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനം നടത്തുന്നത്. ഹയര്‍സെക്കന്‍ഡറിയുടെ മാര്‍ക്കും എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ മാര്‍ക്കും തുല്യ അനുപാതത്തില്‍ സമീകരിച്ചു തയാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് എന്‍ജിനീയറിങ് പ്രവേശനം നടത്തുക. 

Tags:    

Similar News