കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ കാലാവധി ദീർഘിപ്പിച്ചു
ചെയർമാൻ അഡ്വ. എം രാജഗോപാലൻ നായർ ചെയർമാനായുള്ള ബോർഡിന്റെ കാലാവധിയാണ് മൂന്ന് വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചത്.
തിരുവനന്തപുരം: നിലവിലുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ കാലാവധി ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി. ചെയർമാൻ അഡ്വ. എം രാജഗോപാലൻ നായർ ചെയർമാനായുള്ള ബോർഡിന്റെ കാലാവധിയാണ് മൂന്ന് വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചത്. ഇത് സംബന്ധിച്ച ഓർഡിനൻസിൽ 21ന് ഗവർണർ ഒപ്പിട്ടിരുന്നു.
കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് നിലവിലുള്ള ബോർഡഗങ്ങളുടെ കാലാവധി നീട്ടി നൽകാൻ ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച സർക്കാർ ഉത്തരവിറങ്ങി. നിലവിലുള്ള ബോർഡിന്റെ കാലാവധി തിങ്കളാഴ്ചയാണ് അവസാനിച്ചത്.