ലൈഫ് മിഷൻ: സംസ്ഥാനത്ത് ഒരുലക്ഷം വീടുകളും ഫ്ളാറ്റുകളും നിർമിക്കും

സംസ്ഥാന ആസൂത്രണ ബോർഡിന്റെ കണക്കുകൾപ്രകാരം സംസ്ഥാനത്ത് 4.32 ലക്ഷം കുടുംബങ്ങളാണ് ഭവന രഹിതർ.

Update: 2020-02-07 09:30 GMT

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലൂടെ സംസ്ഥാനത്ത് ഒരു ലക്ഷം വീടുകളും ഫ്ളാറ്റുകളും നിർമിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഭൂരഹിതരും ഭവനരഹിതരുമായവർക്കു വേണ്ടിയുള്ള പദ്ധതിയിൽ വീടുകൾക്കൊപ്പം ഫ്‌ളാറ്റ് സമുച്ചയവും പണിയാനാണ് ലക്ഷ്യമിടുന്നത്. മൊത്തം 1.06 ലക്ഷം ഗുണഭോക്താക്കളാണ് ഈ ഘട്ടത്തിലുള്ളത്.

10 ജില്ലകളിലായി 10 ഫ്‌ളാറ്റ് സമുച്ചയങ്ങൾ പണിയും. 2020 ജൂണിനു മുമ്പ് ഈ പത്തു ഫ്‌ളാറ്റുകളും പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഫ്രീ ഫാബ്രിക്കേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് 10 ഫ്‌ളാറ്റുകളും പണിയുന്നത്. ഇതിനു പുറമേ 56 ഫ്‌ളാറ്റ് സമുച്ചയങ്ങൾക്കുള്ള വിശദ പദ്ധതി രേഖ തയ്യാറാക്കുകയാണ്.

ഫെബ്രുവരിയിൽ ഈ പ്രവൃത്തികൾ ആരംഭിക്കാൻ കഴിയും. ആറു മാസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യം. ഫ്‌ളാറ്റുകൾ പണിയുന്നതിന് 300 ഓളം സ്ഥലങ്ങൾ ലൈഫ് മിഷൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്ഥലങ്ങൾ കൂടി ജനുവരിയോടെ കണ്ടെത്തണമെന്ന് നിർദേശിച്ചിട്ടുണ്ട.

സംസ്ഥാന ആസൂത്രണ ബോർഡിന്റെ കണക്കുകൾപ്രകാരം സംസ്ഥാനത്ത് 4.32 ലക്ഷം കുടുംബങ്ങളാണ് ഭവന രഹിതർ. ഇതിൽ 1.58 ലക്ഷം ഭൂമിയില്ലാത്തവരും ഭവനരഹിതരുമാണ്. ഇവരിൽ 50 ശതമാനത്തോളം 5 കോർപ്പറേഷനുകൾ, 16 മുനിസിപ്പാലിറ്റികൾ , 43 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുന്നു. കൂടാതെ 264 ഗ്രാമപഞ്ചായത്തുകളിലും 5 മുനിസിപ്പാലിറ്റികളിലും 100 നും 250 നും ഇടയിൽ ഭവന രഹിതരുണ്ട്. 191 ഗ്രാമപഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും 100ൽ താഴെയാണ് ഭവന രഹിതരുടെ എണ്ണം.

Tags:    

Similar News