വയനാട്, ഇടുക്കി ജില്ലകൾക്കായി പ്രത്യേക പാക്കേജ്

വയനാട് പാക്കേജിന് 2,000 കോടി രൂപയും ഇടുക്കിക്ക് 200 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു.

Update: 2020-02-07 06:45 GMT

തിരുവനന്തപുരം: വയനാട്, ഇടുക്കി ജില്ലകൾക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. വയനാട് പാക്കേജിന് 2,000 കോടി രൂപയും ഇടുക്കിക്ക് 200 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു. റീബിൽഡ് കേരളയിൽ നിന്നാണ് 200 കോടി രൂപ നൽകുക.

ഇടുക്കിയിൽ ജൈവകൃഷി വ്യാപിപ്പിക്കും. ജില്ലയിൽ എയർസ്ട്രിപ്പ് സ്ഥാപിക്കും. പ്രളയനഷ്ടം കണക്കിലെടുത്ത് റോഡ് പദ്ധതികളിൽ ഇടുക്കിക്ക് പ്രാധാന്യം നൽകും. കിഫ്ബിയിൽ നിന്നും മാത്രമായി ഇടുക്കിക്ക് 1,000 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ബ്രാൻഡഡ് കാപ്പിയുടെ ഉൽപാദനം വയനാട്ടിലെ കിൻഫ്രാ പാർക്കിൽ ആരംഭിക്കും. സൂക്ഷ്മ ജലസേചന പദ്ധതികളുടെ നടത്തിപ്പിന് നാലു കോടി ബജറ്റിൽ വകയിരുത്തി. കാർബൺ എമിഷൻ ഫ്രീ പദ്ധതി വയനാട്ടിൽ ഊർജിതമാക്കും. മീനങ്ങാടി പഞ്ചായത്ത് മാതൃകയിൽ മരമൊന്നിന് 50 രൂപ വീതം നൽകും. വയനാട് ജില്ലയിൽ കിൻഫ്രയുടെ ഫുഡ്പാർക്കിൽ സ്ഥാപിക്കും. കിഫ്ബിയിൽ നിന്ന് വയനാട് ജില്ലക്കായി 710 കോടിയും വയനാട്ടിലെ ടൂറിസം വികസനത്തിന് 10 കോടിയും അനുവദിക്കുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി.

Tags: