വനിതാ ക്ഷേമത്തിന് ബജറ്റിൽ നിരവധി പ്രഖ്യാപനങ്ങൾ
എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് തുടങ്ങും. സ്ത്രീകൾക്ക് നാലുശതമാനം പലിശയ്ക്ക് 3000 കോടി രൂപയുടെ ബാങ്ക് വായ്പ അനുവദിക്കുമെന്നും ബജറ്റ് നിർദേശിക്കുന്നു.
തിരുവനന്തപുരം: വനിതാ ക്ഷേമത്തിന് ബജറ്റിൽ നിരവധി പ്രഖ്യാപനങ്ങൾ. സ്ത്രീകൾക്ക് മാത്രമായുളള ബജറ്റ് വിഹിതം 1509 കോടി രൂപയായി വർധിപ്പിച്ചു. ഇതോടെ സ്ത്രീ കേന്ദ്രീകൃത വിഹിതം 7.3 ശതമാനമായി ഉയർന്നു. മൊത്തം പ്രഖ്യാപനങ്ങളിൽ 18.4 ശതമാനം സ്ത്രീകൾക്കായാണ് നീക്കിവെച്ചിരിക്കുന്നത്. എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് തുടങ്ങും. സ്ത്രീകൾക്ക് നാലുശതമാനം പലിശയ്ക്ക് 3000 കോടി രൂപയുടെ ബാങ്ക് വായ്പ അനുവദിക്കുമെന്നും ബജറ്റ് നിർദേശിക്കുന്നു.
നിർഭയ ഹോമുകൾക്കുള്ള സഹായം 10 കോടി രൂപയായി ഉയർത്തും. വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള കുടുംബങ്ങളിലെ വയോജനങ്ങൾക്ക് കെയർ ഹോം പദ്ധതി നടപ്പാക്കും. മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് ഇതര തൊഴിലുകൾക്കായി 20 കോടി രൂപ നീക്കിവെച്ചതായും മന്ത്രി പറഞ്ഞു.
സ്‌കൂൾ യൂണിഫോം അലവൻസ് 600 രൂപയാക്കി.പ്രീപ്രൈമറി അധ്യാപകർക്കും ആയമാർക്കും 500 രൂപ അധിക വേതനം നൽകാനും ബജറ്റ് നിർദേശിക്കുന്നു.