പൊല്യൂഷന്‍ ടെസ്റ്റിങ്ങിനു ശേഷമുള്ള ലൈസന്‍സ് ഫീ 25000 രൂപയായി വര്‍ധിപ്പിച്ചു

2 വരെ ലക്ഷം വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനവും 15 ലക്ഷംവരെ വരുന്ന കാറുകള്‍ക്കും മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കും രണ്ട് ശതനമാനവും നികുതി വര്‍ധിക്കും.

Update: 2020-02-07 06:00 GMT

തിരുവനന്തപുരം: പൊല്യൂഷന്‍ ടെസ്റ്റിങ്ങിനു ശേഷമുള്ള ലൈസന്‍സ് ഫീ 25000 രൂപയായി വര്‍ധിപ്പിച്ചു. ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. 2 ലക്ഷം വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനവും 15 ലക്ഷംവരെ വരുന്ന കാറുകള്‍ക്കും മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കും രണ്ട് ശതനമാനവും നികുതി വര്‍ധനവ്‌. ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനത്തിനായി ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവര്‍ഷത്തെ നികുതി പൂര്‍ണമായും ഒഴിവാക്കും.

നികുതിവെട്ടിപ്പ് സാധ്യതയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും നിര്‍ബന്ധിത ഇ ഇന്‍വോയ്‌സുകള്‍ ഏര്‍പ്പെടുത്തും. ജിഎസ്ടി വകുപ്പിലെ 75 ശതമാനം ഉദ്യോഗസ്ഥരെയും ജിഎസ്ടി പിരിവിനായി നിയോഗിക്കും. പുനര്‍വിന്യാസങ്ങളിലൂടെയും ചിലവ് ചുരുക്കലുകളിലൂടെയും 2500 കോടി രൂപയുടെ അധികച്ചിലവ് ഒഴിവാക്കാനാവും.

Tags: