സംസ്ഥാനത്ത് 12000 പൊതു കക്കൂസുകള്‍ നിര്‍മിക്കും

ഗ്രീന്‍ഫീല്‍ഡ് റെയില്‍പാതക്കായി ഭൂമി ഏറ്റെടുക്കും. സ്ഥിരമായി 10000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം - കാസര്‍കോഡേക്ക് എത്താന്‍ സാധിക്കും.

Update: 2020-02-07 04:30 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് 12000 പൊതു കക്കൂസുകള്‍ നിര്‍മിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഖരമാലിന്യ സംസ്കരണത്തിനായി 500 പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കും. ക്ലീന്‍ കേരള കമ്പനിക്ക് 20 കോടി നൽകും. സെപ്ടിക് ടാങ്കുകള്‍ക്ക് 5 കോടി. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി 50000 കിണറുകള്‍ റീചാര്‍ജ്ജ് ചെയ്യും.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 12074 കോടി വകയിരുത്തി. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 9100 കോടി അധികമാണിത്. ലൈഫ് മിഷന് 2000 കോടി. വിശപ്പുരഹിത സംസ്ഥാനമായി കേരളത്തെ മാറ്റും. ഇതിനായി 20 കോടി നീക്കിവച്ചു. ഫലവൃക്ഷ പച്ചക്കറി വ്യാപനത്തിന് 1000 കോടി.  ചെറുകിട കാര്‍ഷിക മേഖലകളിലും സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കും.. 

പൊതുമേഖലക്ക് 280 കോടി. ഇടത്തരം-വന്‍കിട വ്യവസായങ്ങള്‍ക്ക് 468 കോടി. ലോക കേരള സഭക്ക് 12 കോടി. പതിനായിരം നഴ്സുമാര്‍ക്ക് ഫിനിഷിങ് കോഴ്സിന് 5 കോടി. പ്രവാസി സംഘടനകള്‍ക്ക് ധനസഹായത്തിന് 2 കോടി. സാന്ത്വനം പദ്ധതിക്ക് 27 കോടിയും നീക്കിവച്ചു.

ഗ്രീന്‍ഫീല്‍ഡ് റെയില്‍പാതക്കായി ഭൂമി ഏറ്റെടുക്കും. സ്ഥിരമായി 10000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം - കാസര്‍കോഡേക്ക് എത്താന്‍ സാധിക്കും. 

Tags: