കൊച്ചി മെട്രോക്ക് പുതിയ രണ്ട് ലൈനുകള്‍
5000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും. 25000 കോടിയുടെ നിര്‍മാണങ്ങള്‍ പൊതുമരാമത്ത് നടത്തും. 2020 നവംബര്‍ മുതല്‍ സിഎഫ്എല്‍ ബള്‍ബുകളുടെ വില്‍പ്പന നിരോധിക്കും.
തിരുവനന്തപുരം: കൊച്ചി മെട്രോക്ക് പുതിയ രണ്ട് ലൈനുകള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിന് 3025 കോടി ചെലവ് പ്രതീക്ഷിക്കുന്നതായും ബജറ്റ് പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. കൊച്ചി മെട്രോ പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിക്ക് 2.5 കോടി നൽകും. കൊച്ചി നഗരത്തില്‍ ആകെ 6000 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.
5000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും. 25000 കോടിയുടെ നിര്‍മാണങ്ങള്‍ പൊതുമരാമത്ത് നടത്തും. 2020 നവംബര്‍ മുതല്‍ സിഎഫ്എല്‍ ബള്‍ബുകളുടെ വില്‍പ്പന നിരോധിക്കും. ഊര്‍ജ്ജമേഖലയില്‍ അടങ്കല്‍ 1760 കോടി.
ഐടി മേഖലയില്‍ 89000 പേര്‍ക്ക് തൊഴില്‍ നൽകും. സ്വകാര്യ കമ്പനികള്‍ക്ക് പാര്‍ക്കുകള്‍ക്ക് സ്ഥാപിക്കാന്‍ സൗകര്യമൊരുക്കും. സംസ്ഥാനം കൂടുതല്‍ നിക്ഷേപ സൗഹൃദമായി. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് കെഎഫ്സിയും കെഎസ്ഐഡിസിയും കൊളാറ്ററല്‍ ഗ്യാരണ്ടിയില്ലാതെ വായ്പ നല്‍കും. 2020 -21 ല്‍ പുതിയ തൊഴില്‍ദായകര്‍ക്ക് പിഎഫ് അടവിന് ഒരു മാസത്തെ ശമ്പളം സബ്സിഡിയായി നല്‍കും.
675 പദ്ധതികളിലായി 38028 കോടിക്ക് അനുമതി നല്‍കി. കിഫ്ബി 20000 കോടി ഈ വര്‍ഷം ചെലവഴിക്കും. 20 വര്‍ഷങ്ങള്‍ കൊണ്ട് നിര്‍മിക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കിഫ്ബിയിലൂടെ യാഥാര്‍ഥ്യമാവും. സംസ്ഥാനത്ത് നെല്‍ കൃഷി വിസ്തൃതി കൂടി. നെല്‍കര്‍ഷകര്‍ക്ക് റോയല്‍റ്റിക്ക് 40 കോടി. പ്രവാസിക്ഷേമത്തിന് 90 കോടി നീക്കിവച്ചതായും ബജറ്റ് പ്രഖ്യാപനം.
