കേരളാ ബാങ്കിന് സഹകാരികളുടെ അംഗീകാരം; മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം കോടിയുടെ ബിസിനസ് ലക്ഷ്യം

അംഗത്വഘടനയിലുണ്ടായ മാറ്റവും പുതിയ ലോഗോയും കേരള ബാങ്ക് എന്ന ബ്രാന്‍ഡ് നെയിമും യോഗം അംഗീകരിച്ചു.

Update: 2020-01-21 00:59 GMT

തിരുവനന്തപുരം: 13 ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിച്ച നടപടിക്ക് കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രഥമ പൊതുയോഗം അംഗീകാരം നല്‍കി. അംഗത്വഘടനയിലുണ്ടായ മാറ്റവും പുതിയ ലോഗോയും കേരള ബാങ്ക് എന്ന ബ്രാന്‍ഡ് നെയിമും യോഗം അംഗീകരിച്ചു. 

കേരളബാങ്കിന്റെ നിര്‍ദ്ദിഷ്ട ബൈലോ ഭേദഗതി ഏകകണ്ഠമായി അംഗീകരിച്ച പൊതുയോഗം ബാങ്കിന്റെ ദര്‍ശനരേഖയ്ക്കും അടുത്ത 3 വര്‍ഷത്തേക്കുള്ള ബിസിനസ് പ്ലാനിനും അംഗീകാരം നല്‍കി. നിലവിലെ ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം കോടി രൂപയായി വര്‍ധിപ്പിക്കാനാണ് കേരളബാങ്കിലൂടെ ലക്ഷ്യമിടുന്നത്. 987 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. യുഡിഎഫിന്റെ ബഹിഷ്കരണ ആഹ്വാനം തള്ളി യുഡിഎഫുകാരായ നൂറോളം സര്‍വീസ് സഹകരണ ബാങ്ക് പ്രതിനിധികള്‍ കേരള ബാങ്ക് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തു. 

Tags:    

Similar News