നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പണമിടപാടുകളുടെ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം

വാഹന പരിശോധനകള്‍ കര്‍ശനമാക്കണം. വിമാനത്താവളങ്ങള്‍ വഴിയും കപ്പല്‍ മാര്‍ഗവും അനധികൃത പണമിടപാടുകള്‍ നടക്കാന്‍ സാധ്യത കൂടുതലാണ്. ഇവിടെയും പരിശോധനകള്‍ കര്‍ശനമാക്കണം. സാമ്പത്തികത്തിനു പുറമേ ലഹരി വസ്തുക്കളും കൂടുതലായെത്താനും സാധ്യതയുണ്ട്. പരിശോധന കര്‍ശനമാക്കാനും തിരഞ്ഞെടുപ്പ് സെപഷ്യല്‍ എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സര്‍വര്‍ പുഷ്‌പേന്ദര്‍ സിംഗ് പുനിയനിര്‍ദേശിച്ചു

Update: 2021-03-25 14:46 GMT

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് അനധികൃത പണമിടപാടുകള്‍ക്കെതിരെ പരിശോധനകള്‍ കര്‍ശനമാക്കാന്‍ തിരഞ്ഞെടുപ്പ് സെപഷ്യല്‍ എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സര്‍വര്‍ പുഷ്‌പേന്ദര്‍ സിംഗ് പുനിയ നിര്‍ദ്ദേശിച്ചു. എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് ചിലവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പണമിടപാടുകളില്‍ ജാഗരൂകരാകണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. വാഹന പരിശോധനകള്‍ കര്‍ശനമാക്കണം.

വിമാനത്താവളങ്ങള്‍ വഴിയും കപ്പല്‍ മാര്‍ഗവും അനധികൃത പണമിടപാടുകള്‍ നടക്കാന്‍ സാധ്യത കൂടുതലാണ്. ഇവിടെയും പരിശോധനകള്‍ കര്‍ശനമാക്കണം. സാമ്പത്തികത്തിനു പുറമേ ലഹരി വസ്തുക്കളും കൂടുതലായെത്താനും സാധ്യതയുണ്ട്. അനധികൃത വിദേശമദ്യ വില്‍പനക്കെതിരെയും പരിശോധനകള്‍ കര്‍ശനമാക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചു.തിരഞ്ഞെടുപ്പ് പോലിസ് ഒബ്‌സര്‍വര്‍ ദീപക് മിശ്ര, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ, ഐജി പി വിജയന്‍, പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എം ബീന, അസിസ്റ്റന്റ് കലക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജിയോ ടി മനോജ് , റിസര്‍വ് ബാങ്ക് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News