തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത് ന്യുനപക്ഷ സമുഹങ്ങളെ പക്ഷപാതരഹിതമായി പരിഗണിക്കാന്‍ മുന്നണികള്‍ തയ്യാറാകണമെന്ന പാഠം: കെസിബിസി

ജനാധിപത്യത്തിന്റെ ശ്രേഷ്ഠത തിരഞ്ഞടുപ്പിലൂടെ ജനഹിതം തെളിയിക്കപ്പെടുന്നുവെന്നതാണ്. ഭൂരിപക്ഷം ലഭിക്കുന്ന പാര്‍ട്ടിയോ മുന്നണിയോ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്

Update: 2021-05-03 11:49 GMT

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനവുമായി കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി).ന്യുനപക്ഷ സമുഹങ്ങളെ പക്ഷപാതരഹിതമായി പരിഗണിക്കാന്‍ മുന്നണികള്‍ തയ്യാറാകണമെന്ന പാഠമാണ് ഈ തെരഞ്ഞടുപ്പ് നല്‍കുന്നതെന്ന് കെസിബിസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.ജനാധിപത്യത്തിന്റെ ശ്രേഷ്ഠത തിരഞ്ഞടുപ്പിലൂടെ ജനഹിതം തെളിയിക്കപ്പെടുന്നുവെന്നതാണ്.ഭൂരിപക്ഷം ലഭിക്കുന്ന പാര്‍ട്ടിയോ മുന്നണിയോ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

കേരളത്തിന്റെ ചരിത്രത്തില്‍ നാലുപതിറ്റാണ്ടിനു ശേഷം ആദ്യമായിട്ടാണ് ഒരു മുന്നണി തുടര്‍ച്ചയായി ഭരണത്തിലേക്ക് കടന്നുവരുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകടിപ്പിച്ച ഉറച്ച നേതൃത്വത്തിന്റെയും ജനക്ഷേമകാര്യങ്ങളില്‍ തികഞ്ഞ ഇച്ഛാശക്തിയോടെ ഇടപെട്ടതിന്റെയും വര്‍ഗ്ഗീയധ്രുവീകരണത്തെ ശക്തമായി പ്രതിരോധിച്ചതിന്റെയും യുവാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ കാണിച്ച താത്പര്യത്തിന്റെയും ഫലമായിട്ടാണ് ഇത്ര വലിയ വിജയം നേടാന്‍ ഇടതു മുന്നണിക്ക് കഴിഞ്ഞതെന്നും കെസിബിസി വ്യക്തമാക്കി.

Tags: