കളമശേരിയില്‍ തരംഗമായി വി എം ഫൈസല്‍

നിയോജക മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വരെ വി എം ഫൈസലിന് ആവേകരമായ സ്വീകരണമാണ് ജനങ്ങള്‍ നല്‍കുന്നത്.പ്രചരണത്തിന്റെ അവസാന ഘട്ടത്തില്‍ നടക്കുന്ന ഫൈസലിന്റെ വാഹന പര്യടനം ഏലൂര്‍,കളമശ്ശേരി നഗരസഭാ മേഖലകളില്‍ നടന്നു.പാതാളം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പര്യടനം എസ് ഡി പി ഐ എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും എസ് ഡി ടി യു ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സുധീര്‍ ഏലൂക്കര ഉദ്ഘാടനം ചെയ്തു

Update: 2021-04-01 10:21 GMT

കളമശ്ശേരി : നിയമസഭാ തിരഞ്ഞെടുപ്പില്‍ കളമശേരി നിയോജക മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന എസ് ഡി പി ഐ സ്ഥാര്‍ഥി വി എം ഫൈസല്‍ മണ്ഡലമാകെ തരംഗമായി മാറുന്നു.നിയോജക മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വരെ വി എം ഫൈസലിന് ആവേകരമായ സ്വീകരണമാണ് ജനങ്ങള്‍ നല്‍കുന്നത്.പ്രചരണത്തിന്റെ അവസാന ഘട്ടത്തില്‍ നടക്കുന്ന ഫൈസലിന്റെ വാഹന പര്യടനം ഏലൂര്‍,കളമശ്ശേരി നഗരസഭാ മേഖലകളില്‍ നടന്നു.പാതാളം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പര്യടനം എസ് ഡി പി ഐ എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും എസ് ഡി ടി യു ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സുധീര്‍ ഏലൂക്കര ഉദ്ഘാടനം ചെയ്തു.

ഏലൂര്‍,കളമശ്ശേരി നഗരസഭകളില്‍ വാഹന പര്യടനുവുമായി എത്തിയ സ്ഥാനാര്‍ഥിക്ക് വന്‍ വരവേല്‍പ്പാണ് പ്രദേശങ്ങളില്‍ ലഭിച്ചത്.വിവിധ മേഖലകളില്‍ സഞ്ചരിക്കുന്ന പര്യടനം രാത്രി ഏഴുമണിക്ക് കളമശ്ശേരി കങ്ങരപ്പടിയില്‍ സമാപിക്കും. സമാപന സമ്മേളനം എസ് ഡി റ്റി യു സംസ്ഥാന ജന.സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്യും.ജില്ലാ ട്രഷറര്‍ നാസര്‍ എളമന,ജില്ലാ കമ്മിറ്റി അംഗം ഷാനവാസ് പുതുക്കാട്,മണ്ഡലം പ്രസിഡന്റ് ഷാനവാസ് കൊടിയന്‍,മണ്ഡലം സെക്രട്ടറി നാസിം പുളിക്കല്‍,കമ്മിറ്റി അംഗങ്ങളായ സാദിഖ് ഏലൂക്കര,ഷംസുദ്ദീന്‍ കരിങ്ങാംതുരുത്ത്, അഷറഫ് ഏലൂര്‍, ഷാനവാസ് കളമശ്ശേരി എന്നിവര്‍ വാഹന പ്രചരണത്തിന് നേതൃത്വം നല്‍കി.

Tags:    

Similar News