തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; മുഖ്യമന്ത്രിക്ക് കലക്ടറുടെ നോട്ടീസ്

മുന്‍കൂര്‍ അനുമതി വാങ്ങിയാണോ പത്രവാര്‍ത്തയ്ക്ക് അടിസ്ഥാനമായ പ്രഖ്യാപനമെന്ന് വിശദീകരിക്കണമെന്ന് കലക്ടര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. 48 മണിക്കൂറിനുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.

Update: 2021-03-25 15:52 GMT

കണ്ണൂര്‍: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടറുടെ നോട്ടീസ്. കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷാണ് ധര്‍മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ് അയച്ചത്. അഗതി, വൃദ്ധമന്ദിരങ്ങളില്‍ കൊവിഡ് വാക്‌സിനെത്തിക്കുമെന്ന പ്രസ്താവനയിലാണ് നോട്ടീസ്.

പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനമെന്നും ഇത് ചട്ടലംഘനമാണെന്നും പരാതിയില്‍ പറയുന്നു. മുന്‍കൂര്‍ അനുമതി വാങ്ങിയാണോ പത്രവാര്‍ത്തയ്ക്ക് അടിസ്ഥാനമായ പ്രഖ്യാപനമെന്ന് വിശദീകരിക്കണമെന്ന് കലക്ടര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. 48 മണിക്കൂറിനുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.

Tags:    

Similar News