കളമശേരിയില്‍ വി എം ഫൈസല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

സഹ വരണാധികാരി ആലങ്ങാട് ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ ജോളി വിജയന്‍ മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ് രാവിലെ 11 മണിയോടെ കോട്ടപ്പുറം ജംഗ്ഷനില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടുകൂടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനായി വി എം ഫൈസല്‍ എത്തിയത്

Update: 2021-03-18 09:22 GMT

കൊച്ചി: എറണാകുളം കളമശേരി നിയോജക മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി വി എം ഫൈസല്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സഹ വരണാധികാരി ആലങ്ങാട് ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ ജോളി വിജയന്‍ മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.  രാവിലെ 11 മണിയോടെ കോട്ടപ്പുറം ജംഗ്ഷനില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടുകൂടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനായി വി എം ഫൈസല്‍ എത്തിയത്.

ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സുധീര്‍ ഏലൂക്കര, പാര്‍ടി ജില്ലാ പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി, ഖജാന്‍ജി നാസര്‍, ജില്ലാ കമ്മിറ്റി അംഗം ഷാനവാസ് പുതുക്കാട് ,മണ്ഡലം പ്രസിഡന്റ് ഷാനവാസ് കൊടിയന്‍, കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ സിയാദ് ഉളിയന്നൂര്‍ ഏഴാം വാര്‍ഡ് മെമ്പര്‍ റമീന ജബ്ബാര്‍ എന്നിവരും സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

Tags:    

Similar News