ഫാ. ആബേല്‍ ഗാനാലാപന മല്‍സരം

നാലു വയസുമുതല്‍ 12 വയസുവരെ(ജൂനിയര്‍)യും 11 വയസുമുതല്‍ 21 വയസ്(സീനിയര്‍) വരെയുമാണ് പ്രായപരിധി.എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 19 ആണ്

Update: 2022-01-11 05:30 GMT

കൊച്ചി:ആബേലച്ചന്റെ 102ാം ജന്മദിനത്തോടനുബന്ധിച്ച് ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും കെ സി ബി സി മീഡിയ കമ്മീഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗാനാലാപനമല്‍സരം സംഘടിപ്പിക്കുന്നു. ക്രിസ്ത്യന്‍ ഭക്തിഗാനം ഏതെങ്കിലും വീഡിയോടുകൂടിപാടി എഡിറ്റ് ചെയ്യാതെ വാട്‌സ്ആപ്പോ ഈ മെയിലോ ലഭിക്കത്തക്കവിധം അയക്കുക.പശ്ചാത്തല സംഗീതം (ബാക്ക് ഗ്രൗണ്ട് മ്യൂസിക് & കരോക്കെ ) ഉപയോഗിക്കാന്‍ പാടില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതാണെന്ന് കെ സി ബി സി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കല്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി എന്നിവര്‍ അറിയിച്ചു.

വിജയികള്‍ക്ക് ഫെബ്രുവരിയില്‍ പ്രമുഖ ഗായകരെ പങ്കെടുപ്പിച്ചുകൊണ്ട് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ആബേല്‍ സംഗീത സന്ധ്യയില്‍ പാടുവാന്‍ വിജയികള്‍ക്ക് അവസരം നല്‍കുന്നതാണ്. നാലു വയസുമുതല്‍ 12 വയസുവരെ(ജൂനിയര്‍)യും 11 വയസുമുതല്‍ 21 വയസ്(സീനിയര്‍) വരെയുമാണ് പ്രായപരിധി.എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 19 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400068686,8281054656 എന്നീ മൊബൈല്‍ നമ്പറുകളിലോ chavarakochi@gmail.com,iconkcbc@gmail.com എന്നീ ഇമെയില്‍ വിലാസങ്ങളിലോ ബന്ധപ്പെടുക

Tags: