'കശ്മീരികളും പൗരന്‍മാരാണ്'; അവകാശസംരക്ഷണസംഗമം 30ന് കൊല്ലത്ത്
അവകാശസംരക്ഷണ സംഗമം തിരുമാവളവന്‍ എംപി തമിഴ്‌നാട് ഉദ്ഘാടനം ചെയ്യും.
കൊല്ലം: പൗരാവകാശസംരക്ഷമസമിതിയുടെ നേതൃത്വത്തില്‍ 'കശ്മീരികളും പൗരന്‍മാരാണ്' എന്ന പ്രമേയത്തില്‍ ഈമാസം 30ന് വൈകീട്ട് 4ന് കൊല്ലം പീരങ്കി മൈതാനത്ത് അവകാശ സംരക്ഷണസംഗമം സംഘടിപ്പിക്കുന്നു. ജനാധിപത്യസര്‍ക്കാര്‍ പൗരന്‍മാര്‍ക്ക് നല്‍കേണ്ട പരിഗണന കശ്മീരികള്‍ക്ക് നല്‍കുന്നില്ല. കശ്മീരികളെ ഇന്ത്യക്കാരായി കാണുന്ന സര്‍ക്കാര്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ലഭ്യമാക്കേണ്ട അവകാശങ്ങള്‍ നല്‍കുന്നതില്‍ നിസ്സംഗത പുലര്‍ത്തുകയാണ്. ജീവിക്കാനും ആശയവിനിമയം നടത്താനുമുള്ള അവകാശങ്ങളില്‍പോലും നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഭക്ഷണവും മരുന്നുമില്ലാതെ ജനങ്ങള്‍ പ്രയാസപ്പെടുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്ത് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ കശ്മീരികള്‍ക്കും ലഭ്യമാക്കേണ്ടതുണ്ട്. ഈ അവകാശ നിഷേധങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ രൂപം കൊള്ളേണ്ടതുണ്ട്. അവകാശസംരക്ഷണ സംഗമം തിരുമാവളവന്‍ എംപി തമിഴ്‌നാട് ഉദ്ഘാടനം ചെയ്യും.
എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, സോമപ്രസാദ്, കൊല്ലം മേയര്‍ വി രാജേന്ദ്രബാബു, ആര്‍ രാമചന്ദ്രന്‍ എംഎല്‍എ, നൗഷാദ് എംഎല്‍എ, പി അബ്ദുല്‍ മജീദ് ഫൈസി, ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശ്ശേരി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, പി രാമഭദ്രന്‍, ഡോ.എ യൂനുസ്‌കുഞ്ഞ്, എ അബ്ദുല്‍ സത്താര്‍, തടിക്കാട് സഈദ് ഫൈസി, ഏരൂര്‍ ഷംസുദ്ദീന്‍ മദനി, തുളസീധരന്‍ പള്ളിക്കല്‍, പി കെ ബാദുഷ സഖാഫി, അഡ്വ.എ ഷാനവാസ് ഖാന്‍, റോയി അറയ്ക്കല്‍, എം അബ്ദുല്‍ ലത്തീഫ്, അഡ്വ. എ പൂക്കുഞ്ഞ്, നാസിമുദ്ദീന്‍ തങ്ങള്‍, അര്‍ഷദ് നദ്‌വി, എം കെ ഹഫീസ് ഐപിഎസ്(റിട്ട.), എം അബ്ദുല്‍ വഹാബ്, ഡോ.കെ രാമഭദ്രന്‍, കെ എ ഇര്‍ഷാദുല്‍ ഖാദിരി, ഡോ.എം അബ്ദുല്‍സലാം, കെ എ ഷെഫീഖ്, എസ് സുവര്‍ണകുമാര്‍, മോഹന്‍ശങ്കര്‍, പി ദേവരാജന്‍, നാസിമുദ്ദീന്‍ കൊല്ലൂര്‍വിള, ജോണ്‍സണ്‍ കണ്ടച്ചിറ, അയത്തില്‍ റിയാസ്, ആസാദ് റഹിം, എസ് നാസറുദ്ദീന്‍, കെ മുഹമ്മദ് അസ്‌ലം മൗലവി, എം എ സമദ്, അല്‍ മനാര്‍ അബ്ദുല്‍ അസീസ്, ജെ എം അസ്‌ലം, കുറ്റിയില്‍ നിസാം, സൈനുദ്ദീന്‍ ആദിനാട്, എ എസ് മുസമ്മില്‍ തുടങ്ങിയ പ്രമുഖര്‍ സംസാരിക്കും.
