കശ്മീര്‍: മലയാളി സൈനികന് വെടിയേറ്റു
കശ്മീരിലെ ഉറി സെക്ടറിൽ മെഡിക്കൽ കോറിലാണ് വിശാഖ് ജോലി നോക്കുന്നത്. നിലവിൽ കശ്മീരിൽ ഫോൺ, ഇന്റർനെറ്റ് സംവിധാനങ്ങൾക്ക് നിയന്ത്രണമുള്ളതിനാൽ ബന്ധപ്പെടുന്നതിനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
കൊല്ലം: കശ്മീരിൽ സേവനമനുഷ്ഠിക്കുന്ന പോരുവഴി സ്വദേശിയായ സൈനികന് വെടിയേറ്റതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പോരുവഴി കമ്പലടി, തോട്ടത്തിൽ കിഴക്കതിൽ വിജയകുമാറിന്റെ മകൻ വിശാഖി(23) നാണ് വെടിയേറ്റത്.
ഇന്നലെ വൈകീട്ട് ആറോടെയാണ് സഹപ്രവർത്തകർ വീട്ടിൽ വിവരം നൽകിയത്. കശ്മീരിലെ ഉറി സെക്ടറിൽ മെഡിക്കൽ കോറിലാണ് വിശാഖ് ജോലി നോക്കുന്നത്. നിലവിൽ കശ്മീരിൽ ഫോൺ, ഇന്റർനെറ്റ് സംവിധാനങ്ങൾക്ക് നിയന്ത്രണമുള്ളതിനാൽ ബന്ധപ്പെടുന്നതിനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
രണ്ടര വർഷം മുൻപാണ് ഇദ്ദേഹം സൈന്യത്തിൽ ജോലിക്ക് കയറിയത്. മൂന്നു മാസം മുൻപ് അവധിക്ക് നാട്ടിലെത്തിയിരുന്നു. മാതാവ്: ശ്യാമളാ കുമാരി. ഏക സഹോദരൻ വിമൽ സൈനികനാണ്.